പരമ്പര അവർ തന്നെ ജയിക്കും :പ്രവചനവുമായി മുൻ താരം

ഇന്ത്യ :ഇംഗ്ലണ്ട് നിർണായക രണ്ടാം ടെസ്റ്റ് മത്സരം നാളെ ആരംഭിക്കുമ്പോൾ എല്ലാ ക്രിക്കറ്റ്‌ ആരാധകരും കാത്തിരിക്കുന്നത് അത്യന്തം വാശിയേറിയ ഒരു പോരാട്ടം കാണുവാൻ തന്നെയാണ്. ആദ്യ ടെസ്റ്റ് മഴ കാരണം സമനിലയിൽ അവസാനിച്ചത് ക്രിക്കറ്റ്‌ ലോകത്തിന് നിരാശ സമ്മാനിച്ചു. അഞ്ചാം ദിനം ഇന്ത്യൻ ടീമിന് ആദ്യ ടെസ്റ്റ് ജയിക്കുവാൻ വെറും 157 റൺസാണ് വേണ്ടിയിരുന്നത് എങ്കിലും അവസാന ദിനം ഒൻപത് ഇന്ത്യൻ വിക്കറ്റ് വീഴ്ത്താൻ കഴിയുമായിരുന്നുവെന്നാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് അഭിപ്രായപെട്ടത്. രണ്ടാം ടെസ്റ്റ് നാളെയോടെ ലോർഡ്സിൽ തുടങ്ങുമ്പോൾ ഇരു ടീമിലും പക്ഷേ പരിക്കിന്റെ ആശങ്കകളാണുള്ളത്. രണ്ട് ടീമിലെയും പ്ലേയിംഗ്‌ ഇലവനിൽ മാറ്റം സംഭവവിക്കാനുള്ള സാധ്യതയുമുണ്ട്.

എന്നാൽ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് തന്നെയാണ് ആധിപത്യം എന്ന് മികച്ച ഒരു പ്രവചനം നടത്തുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ ഹോൽഡിങ്. രണ്ടാം ടെസ്റ്റിൽ ജയിക്കാനുള്ള എല്ലാ സാധ്യതയും ഇന്ത്യൻ ടീമിനോപ്പം താൻ കാണുന്നുണ്ട് എന്നും പറഞ്ഞ അദ്ദേഹം ഈ ടെസ്റ്റ് പരമ്പര അനായാസം നേടാൻ കോഹ്ലിക്കും സംഘത്തിനും കഴിയുമെന്ന് തുറന്ന് പറഞ്ഞു. ബാറ്റിങ്ങിലും ബൗളിംഗ് മികവിലും ഇന്ത്യൻ ടീമിന്റെ പ്രകടനം അവരെ പരമ്പര സ്വന്തമാക്കുവാനായി സഹായിക്കുമെന്നും ഹോൽഡിങ് തുറന്ന് പറയുന്നുണ്ട്.

“ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അനായാസം സമ്മർദ്ദത്തിൽ കുറുക്കുവാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട് അവരുടെ ബൗളിംഗ് നിര ശക്തമാണ്. രണ്ട് മാസത്തിലധികം കാലമായി ഇന്ത്യൻ സ്‌ക്വാഡ് ഇംഗ്ലണ്ടിൽ ഉണ്ട്. ഇവിടുത്തെ വ്യത്യസ്തമായ എല്ലാ സാഹചര്യവും അവർ ഇതിനകം തന്നെ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്.ആദ്യ ടെസ്റ്റ് അവർക്ക് ജയിക്കാൻ കഴിഞ്ഞില്ല പക്ഷേ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയാണ് ഇപ്പോൾ ഫേവറൈറ്റുകൾ ശക്തമായ ബൗളിംഗ് പടക്ക്‌ ഒപ്പം വളരെ ഏറെ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് സാധിക്കും ” ഹോൽഡിങ് വാനോളം പുകഴ്ത്തി