നായകൻ കോഹ്ലി, കോച്ച് ശാസ്ത്രി ഇരുവരുമായി തർക്കത്തിൽ വന്നിട്ടുണ്ട് :വെളിപ്പെടുത്തലുമായി മുൻ സെലക്ടർ

IMG 20210609 093644

ഇന്ത്യൻ ക്രിക്കറ്റിലെ മുൻ താരങ്ങൾ പലരും വിരമിക്കലിന് ശേഷം നടത്തുന്ന വെളിപ്പെടുത്തലുകളും ഒപ്പം ഏതാനും ചില പ്രസ്താവനകളും ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചയവാറുണ്ട്.ഇപ്പോൾ മുൻ ഇന്ത്യൻ ചീഫ് സെലക്ടറും പ്രമുഖ താരവുമായ എം. എസ്‌. കെ പ്രസാദ് നടത്തിയ വെളിപ്പെടുത്തലുകളാണ് ഏറെ വാർത്താപ്രാധാന്യം നേടുന്നത്. അദ്ദേഹം സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിൽ ഒട്ടേറെ വിവാദ തീരുമാനം കൈകൊണ്ടിരുന്നു. ഇപ്പോൾ നായകൻ വിരാട് കോഹ്ലിയെയും മുഖ്യ കോച്ച് രവി ശാസ്ത്രിയെയും കുറിച്ച് അഭിപ്രായം വിശദമാക്കുകയാണ് പ്രസാദ്.

താൻ എടുത്ത പല തീരുമാനങ്ങളിലും അന്ന് നായകൻ കോഹ്ലിയുമായും ഒപ്പം കോച്ച് രവി ശാസ്ത്രിയുമായും തർക്കം നടന്നിരുന്നതായി അദ്ദേഹം തുറന്ന് പറഞ്ഞു.വളരെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിച്ചതിൽ അവർക്ക് എതിർപ്പ് ശക്തമായിരുന്നു “പല കാര്യങ്ങളിലും ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ശക്തമായിരുന്നു. പക്ഷേ ഞാൻ ഒരു മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. എല്ലാം എപ്രകാരം മുൻപോട്ട് കൊണ്ട് പോകണം എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ” പ്രസാദ് അനുഭവം വിശദമാക്കി.

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.

അതേസമയം തർക്കങ്ങളുടെ പേരിൽ ഞാനും ടീം മാനേജ്മെന്റുമായി വലിയ പ്രശ്നങ്ങൾ നിലനിന്നിരുന്നില്ല എന്നും പറഞ്ഞ പ്രസാദ് താൻ സ്വീകരിച്ച ചില നടപടികളിൽ ഖേദമില്ല എന്നും തുറന്ന് പറഞ്ഞു. മുൻപ് 2019 ഏകദിന ലോകകപ്പ് സമയത്ത് മധ്യനിര ബാറ്റ്സ്മാൻ അമ്പാടി റായിഡുവിനെ സ്‌ക്വാഡിൽ നിന്ന് ഏറെ അവിചാരിതമായി ഒഴിവാക്കിയത് വളരെ ചർച്ചയായിരുന്നു.ക്രിക്കറ്റ്‌ കരിയറിൽ വെറും 23 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള എം.എസ്‌.കെ പ്രസാദിനെ പോലെയുള്ള താരങ്ങളെ സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ തിരഞ്ഞെടുത്തതും വലിയ വിവാദമായിരുന്നു.

Scroll to Top