ഫൈനലിൽ അവർ അനായാസം ജയിക്കും :പ്രവചനവുമായി ബ്രറ്റ് ലീ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇപ്പോൾ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരം ആരാകും ജയിക്കുകയെന്ന വൻ ആകാംക്ഷയിലാണ്. ക്രിക്കറ്റിൽ കരുത്തർ ഏറ്റുമുട്ടുമ്പോൾ ആരാകും പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് നെടുയകയെന്നത് പ്രവചനാതീതമാണ്. ഇരു ടീമുകളും ഇപ്പോൾ തന്നെ ഫൈനലിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കിവീസ് ടീം ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങലടങ്ങിയ പരമ്പര കളിക്കുന്ന തിരക്കിലാണിപ്പോൾ. ആരാകും ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ജയിക്കുക എന്നതിൽ തന്റെ അഭിപ്രായം വിശദമായി പറയുകയാണ് മുൻ ഓസ്ട്രേലിയൻ പേസ് ബൗളർ

ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന വളരെ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ പന്തെറിയുന്ന ടീമാകും ആധിപത്യം സ്ഥാപിക്കുകയെന്ന് ലീ വിശദമാക്കുന്നു.കിവീസ് ടീമിന് ഹോം സാഹചര്യങ്ങളെ പോലെയാകും വരുന്ന ടെസ്റ്റ് ഫൈനലിലെ പിച്ചും ഉറപ്പായും അനുഭവപ്പെടുകയെന്ന് പറഞ്ഞ ലീ. ടീം ഇന്ത്യയും കരുത്തരാണെന്ന് തുറന്ന് പറഞ്ഞു.

“സ്വിങ്ങ് ബൗളിംഗിന് വളരെ പ്രാധാന്യം ലഭിക്കുവാൻ സാധ്യതയുണ്ട് കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ കളിച്ച അനുഭവവും കിവീസ് ടീമിന്നുണ്ട്. പക്ഷേ ഇരു സൈഡിലും വളരെ മികച്ചൊരു ബാറ്റിങ് നിരയും നമുക്ക് കാണുവാൻ സാധിക്കും. എന്റെ അഭിപ്രായത്തിൽ ഏത് ടീമാണോ മികവോടെ പന്തെറിയുക അവർ ഫൈനലിൽ വളരെ ശക്തമായ ആധിപത്യം സ്ഥാപിക്കും മത്സരവും ജയിക്കാം “ലീ പറഞ്ഞുനിർത്തി.

അതേസമയം ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങൾ എല്ലാം ഇപ്പോൾ ക്വാറന്റൈനിലാണ്. എട്ട് ദിവസം ഇംഗ്ലണ്ടിൽ ക്വാറന്റീനിൽ താരങ്ങൾ എല്ലാം തുടരും. അതിന് ശേഷം ഒരാഴ്ച പരിശീലനം നടത്താനാണ് ടീം ഇന്ത്യയുടെ ആലോചന.നായകൻ കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് വരുന്ന ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും അവശേഷിക്കുന്നുണ്ട്.