ടോസ് നേടിയാൽ ഇങ്ങനെ ആഘോഷിക്കുമോ :വൈറലായി ധവാന്റെ ആഘോഷം

IMG 20210723 152118

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം ആവേശത്തോടെ പുരോഗമിക്കുമ്പോൾ വീണ്ടും സർപ്രൈസ് ആരാധകർക്ക് നൽകി കോച്ച് രാഹുൽ ദ്രാവിഡും ഇന്ത്യൻ ടീമും.ലങ്കക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ വളരെ ഏറെ ആരാധകരും ഉറ്റുനോക്കിയ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ആറ് മാറ്റങ്ങളാണ് നായകൻ ശിഖർ ധവാൻ പ്രഖ്യാപിച്ചത്.5 അരങ്ങേറ്റ താരങ്ങൾ ഉൾപ്പെടെ 6വൻ മാറ്റങ്ങളോടെയാണ് ഈ മത്സരത്തിൽ ഇന്ത്യൻ കളിക്കുക. പക്ഷേ പരമ്പരയിൽ ആദ്യമായി ടോസ് നേടിയ നായകൻ ശിഖർ ധവാൻ ടോസ് നേടിയ ശേഷം നടത്തിയ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയും ഒപ്പം ക്രിക്കറ്റ്‌ ആരാധകരും ഏറ്റെടുക്കുന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസിന്റെ ആനുകൂല്യം ലഭിക്കാതിരുന്ന ഇന്ത്യൻ ടീം പക്ഷേ ഇത്തവണ ടോസ് സ്വന്തമാക്കി ബാറ്റിങ് തിരഞ്ഞെടുത്തു.ടോസ് തനിക്ക് ലഭിച്ചത് കണ്ട ധവാൻ തന്റെ പതിവ് ആഘോഷമായ തുടയിൽ അടിച്ചുള്ള സെലിബ്രേഷനാണ് ടോസ് വേളയിലും നടത്തിയത്. സാധാരണയായി വിക്കറ്റ് ലഭിക്കുമ്പോയും ഒപ്പം ക്യാച്ച്, റൺഔട്ട് എന്നിവയിൽ പങ്കാളിയാകുമ്പോൾ മാത്രം തന്റെ തുട സെലിബ്രേഷനിൽ തന്നെ ആഘോഷിക്കാറുള്ള ധവാന്റെ ഈ വ്യത്യസിതത നിമിഷനേരങ്ങൾക്കുള്ളിൽ ആരാധകരും ഹിറ്റാക്കി കഴിഞ്ഞു.

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ

അതേസമയം ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ,നിതീഷ് റാണ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചഹാർ, ചേതൻ സക്കറിയ എന്നിവർക്ക് ഏകദിന ക്രിക്കറ്റിൽ അരങ്ങേറുവാനുള്ള ഒരു അവസരം നൽകിയ ഇന്ത്യൻ ടീം പേസർ നവദീപ് സെയ്നിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ഇഷാൻ കിഷൻ, കൃനാൾ പാണ്ട്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, ദീപക് ചഹാർ എന്നിവർക്കാണ് ഈ മത്സരത്തിൽ ടീം വിശ്രമം അനുവദിച്ചത്.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :ശിഖർ ധവാൻ, പൃഥ്വി ഷാ, സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ട്യ, കൃഷ്ണപ്പ ഗൗതം,രാഹുൽ ചഹാർ, നവദീപ് സെയ്നി,ചേതൻ സക്കറിയ, നിതീഷ് റാണ

Scroll to Top