ഒരൊറ്റ മത്സരത്തിൽ അഞ്ച് അരങ്ങേറ്റക്കാർ:സഞ്ചുവിനും എല്ലാവർക്കും റെക്കോർഡ്

IMG 20210723 WA0282

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം മൂന്നാം ഏകദിന മത്സരം സമ്മാനിച്ചത് വൻ നിരാശയാണെങ്കിലും ചില സന്തോഷ നിമിഷങ്ങളും മത്സരത്തിൽ പിറന്നു. മൂന്ന് വിക്കറ്റ് ജയവുമായി പരമ്പരയിൽ നിന്നും നാണക്കേട് ഒഴിവാക്കിയ ശ്രീലങ്കൻ സംഘവും പരമ്പര 2-1ന് നേടിയ ഇന്ത്യൻ ടീമും നേട്ടം ആഘോഷിക്കുമ്പോൾ മൂന്നാം ഏകദിനത്തിൽ ഏറ്റവും ശ്രദ്ധേയമായി മാറിയത് ഇന്ത്യൻ പ്ലെയിങ് ഇലവനാണ്. മത്സരത്തിൽ 5 താരങ്ങൾക്ക് ഏകദിന അരങ്ങേറ്റത്തിനുള്ള അവസരം നൽകിയ കോച്ച് രാഹുൽ ദ്രാവിദിന്റെയും ഒപ്പം ടീം മാനേജ്മെന്റിന്റെയും തീരുമാനം ഏറെ ആരാധകരും കയ്യടികളോടെയാണ് സ്വീകരിച്ചത്. മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞില്ല എങ്കിലും എല്ലാ അരങ്ങേറ്റ താരങ്ങളും റെക്കോർഡുകൾ ഒട്ടേറെ സൃഷ്ടിച്ചു.

മൂന്നാം ഏകദിന മത്സരത്തിൽ ആദ്യ 2 ഏകദിനത്തിൽ നിന്ന് വ്യത്യസ്തമായി 6 മാറ്റങ്ങളാണ് ഇന്ത്യൻ ടീമിലുണ്ടായത്. മലയാളി സഞ്ജു സാംസൺ, നിതീഷ് റാണ, ചേതൻ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചഹാർ എന്നിവർ ആദ്യ ഏകദിന മത്സരം കളിച്ചപ്പോൾ പേസർ നവദീപ് സെയ്‌നി ടീമിലേക്ക് തിരികെ എത്തി. ജയം നേടുവാൻ കഴിഞ്ഞില്ല എങ്കിലും ആദ്യ ഏകദിന മത്സരത്തിൽ താരങ്ങൾ സ്വന്തം പേരിൽ കുറിച്ച നേട്ടങ്ങൾ ചർച്ചയാക്കി മാറ്റുകയാണ് ആരാധകരിപ്പോൾ. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജുവിന്റെ ആദ്യ ഏകദിനമായിരുന്നു ഇന്നലെ. താരം ടി :20 ക്രിക്കറ്റിൽ അരങ്ങേറി 6 വർഷവും നാല് ദിവസവും കഴിഞ്ഞാണ് ടി :20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഏറ്റവും കൂടുതൽ കാലം ഇന്ത്യക്കായി ടി :20 ക്രിക്കറ്റിൽ അരങ്ങേറിയതിന് ശേഷം ഏകദിനത്തിൽ എത്തുവാൻ കാത്തിരുന്ന താരമെന്ന നേട്ടം ഇതോടെ സഞ്ജുവിന് സ്വന്തമായി. മലയാളി താരം ഈ അപൂർവ്വ പട്ടികയിൽ ഒന്നാമത് എത്തി. എന്നാൽ സഞ്ജു 46 റൺസ് നേടി തന്റെ ഏകദിന അരങ്ങേറ്റം ഗംഭീരമാക്കി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

മത്സരത്തിൽ അരങ്ങേറിയ മറ്റൊരു താരം കൃഷ്ണപ്പ ഗൗതമാണ്. ഐപില്ലിലും ആഭ്യന്തര ക്രിക്കറ്റ്‌ ടൂർണമെന്റിലും എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം അന്താരാഷ്ട്ര ക്രിക്കറ്റ്‌ അരങ്ങേറ്റത്തിന് ഏറെ കാലം കാത്തിരിക്കേണ്ടി വന്നതും ആരാധകർ ചർച്ചയാക്കി കഴിഞ്ഞു.ഇത് ഇന്ത്യൻ ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഒരു ഏകദിന മത്സരത്തിൽ 5 അരങ്ങേറ്റ താരങ്ങൾ ഒരുമിച്ച് കളിക്കുന്നത്.1980 ഡിസംബർ മാസമാണ് അവസാനമായി ഇത്തരം ഒരു സംഭവം നടന്നത്.കൂടാതെ ഒരു ഏകദിന മത്സരത്തിൽ അരങ്ങേറ്റക്കാർ എല്ലാം കൂടിയ വിക്കറ്റുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തും മൂന്നാം ഏകദിന മത്സരം ഇടംപിടിച്ചു. രാഹുൽ ചഹാർ മൂന്നും സക്കറിയ രണ്ടും ഗൗതം ഒരു വിക്കറ്റും വീഴ്ത്തിയാണ് ഏകദിനത്തിലെ ഈ നേട്ടത്തിനൊപ്പം എത്തിയത്

Scroll to Top