ഐപിഎല്ലിൽ ഞങ്ങൾക്ക് ലഭിച്ചത്മോശം സൗകര്യങ്ങൾ : നാട്ടിലേക്ക് മടങ്ങിയ കാരണം തുറന്ന് പറഞ്ഞ് സാമ്പ

post image 46185e6

കോവിഡ് വ്യാപന ഭീതിയിലും ഇപ്പോൾ പുരോഗമിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് ഏറെ ആശങ്ക സമ്മാനിച്ചാണ് ആഡം സാമ്പ അടക്കം വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതീവ  രൂക്ഷമായതിനെ പിന്നാലെ അഞ്ച് താരങ്ങളാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത് .റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം അംഗങ്ങളായ ആഡം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരെ കൂടാതെ രാജസ്ഥാൻ റോയൽസ് ക്യാംപിൽ നിന്നും പേസർ ആൻഡ്രൂ ടൈയും സീസൺ പാതി വഴിയിൽ ഉപേക്ഷിച്ചു മടങ്ങി .

എന്നാൽ  വർധിച്ചുവരുന്ന കൊവിഡ്  വ്യാപന പശ്ചാത്തലത്തിലാണ്  ഐപിൽ  ടൂര്‍ണമെന്റ് ഉപേക്ഷിച്ചതെന്ന് പറഞ്ഞ സാമ്പ ഇപ്പോൾ ഐപിൽ സീസണിലെ  മത്സരങ്ങൾ ഒഴിവാക്കി നാട്ടിലേക്ക്‌ പോയതിന്റെ യഥാർത്ഥ  കാരണം വിശദമാക്കുകയാണ് . ആദം സാമ്പ  ഓസ്‌ട്രേലിയന്‍ പത്രമായ സിഡ്‌നി മോണിംഗ് ഹെറാള്‍ഡിനോട് തനിക്ക്  ഐപിഎല്ലിലെ  സൗകര്യങ്ങളിലുള്ള അതൃപ്തി തുറന്ന് പറഞ്ഞത് .

ഇന്ത്യയിലാണ് ഇത്തവണ ഐപിൽ മത്സരങ്ങൾ എന്ന ബോധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു . മിക്കപ്പോഴും ഞങ്ങൾ പൂർണ്ണ  ശുചിയായിരിക്കാൻ  ഏറെ  ശ്രദ്ധിക്കാറുണ്ട്. യുഎഇയില്‍ നടന്ന  കഴിഞ്ഞ ഐപിഎല്ലിൽ ഇത്തരത്തിൽ  പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴത്തെ ഈ സീസണിൽ  സഹിക്കാവുന്നതിലുമപ്പുറമാണ് കാര്യങ്ങള്‍ സംഭവിച്ചത് . വളരെ പരിമിതമായ സൗകര്യമങ്ങളാണ് ബയോ ബംബിള്‍ സംവിധാനത്തില്‍ അവർ  ഒരുക്കിയിട്ടുള്ളത്. അതുതന്നെ ഞാനിതുവരെ കണ്ടതില്‍ ഏറ്റവും മോശവും.കഴിഞ്ഞ തവണ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഞാന്‍ മുഴുവന്‍ സമയവും ടീമിനൊപ്പമുണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും ഒരിക്കലും  തോന്നിയിരുന്നില്ല
എന്നാൽ ഇപ്പോഴത്തെ അവസ്ഥ വളരെ മോശം .ഇത്തവണയും യുഎഇയിലാണ് ഐപിഎല്‍ എങ്കില്‍ ഞങ്ങള്‍ ടീമിനൊപ്പം തുടര്‍ന്നേനെ. പക്ഷേ എല്ലാത്തിന്റെ പിറകിലും ഒരു രാഷ്ട്രീയമുണ്ടല്ലോ ” സാമ്പ രൂക്ഷ വിമർശനം ഉന്നയിച്ചു

See also  "റൺചേസിനിടെ കുറച്ച് ടെൻഷനടിച്ചു. മത്സരത്തിലെ വിജയത്തിൽ സന്തോഷം." - സഞ്ജു സാംസൺ പറയുന്നു.

അതേസമയം വരാനിരിക്കുന്ന ടി:20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റുവാനുള്ള  ഗൂഢ തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ ആക്ഷേപങ്ങൾ എന്നാണ് സോഷ്യൽ മീഡിയയിലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ  അഭിപ്രായങ്ങൾ . സാമ്പ ഉയർത്തിയ ആക്ഷേപങ്ങൾക്ക്  ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌ അധികൃതർ ആരും തന്നെ മറുപടി പറഞ്ഞിട്ടില്ല .

Scroll to Top