സ്റ്റാർ പേസർ പരിശീലനം ആരംഭിച്ചു :ലങ്കൻ പര്യടനത്തിലുള്ള ടീമിനായി കാത്തിരുന്ന് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെല്ലാം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ലങ്കക്കെതിരായ ഏറെ നിർണായക പര്യടനത്തിലെ ലിമിറ്റഡ് ഓവർ പരമ്പരക്കായിട്ടുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ആരൊക്കെ ഇടംപിടിക്കും എന്നറിയുവാനാണ്.സീനിയർ താരങ്ങൾ എല്ലാം ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായി അവിടെ തന്നെ ക്വാറന്റൈനിൽ തുടരുന്ന സാഹചര്യത്തിൽ ജൂലൈ ആരംഭിക്കുന്ന ലങ്കൻ പര്യടനത്തിൽ യുവതാരങ്ങൾക്കും ഒപ്പം ഏതാനും പുതുമുഖതാരങ്ങൾക്കും അവസരം ലഭിക്കുമെന്നത് തീർച്ച. ഏറെ വൈകാതെ തന്നെ ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കും.

അതേസമയം കഴിഞ്ഞ കുറച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരമ്പരകളിൽ വളരെ ഏറെ ശ്രദ്ധകേന്ദ്രമായ താരമാണ് ഇടംകയ്യൻ ഫാസ്റ്റ് ബൗളർ നടരാജൻ . തന്റെ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യൻ ടീമിലെ പ്രധാന ബൗളറായി തിളങ്ങിയ താരം വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഏറെ ആരാധകരെ സൃഷ്ട്ടിച്ചിരുന്നു. ഇത്തവണത്തെ ഐപിഎല്ലിൽ ഡേവിഡ് വാർണർ നായകനായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായ താരം പരിക്കിനെ തുടർന്ന് തുടക്കത്തിലെ ചില മത്സരങ്ങൾക്ക്‌ ശേഷം സീസണിൽ നിന്ന് പിന്മാറിയിരുന്നു.

എന്നാൽ ഇപ്പോൾ കാലമുട്ടിനേറ്റ ഗുരുതര പരിക്കിൽനിന്ന് പൂർണ്ണമായി മുക്തനായ താരം കായികക്ഷമത വീണ്ടെടുക്കുവാൻ തീവ്രമായ ശ്രമത്തിലാണ്.കഴിഞ്ഞ മാസം പരിക്കിനെ തുടർന്ന് വളരെ പ്രധാനപ്പെട്ട ശസ്ത്രക്രിയക്ക് താരം വിധേയനായിരുന്നു ഇപ്പോൾ താരം പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ചില വർക്ക്‌ഔട്ടുകൾ ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരുന്നു.

ഇത്തവണ ഐപിഎല്ലിൽ രണ്ട് കളികൾ മാത്രം കളിച്ച നടരാജന്റെ ഫിറ്റ്നസ് കുറിച്ച് ചില വിവാദങ്ങൾ ഉയർന്നിരുന്നു. താരം നേരത്തെ ഓസ്ട്രേലിയക്ക്‌ എതിരായ ഏകദിന, ടി :20, ടെസ്റ്റ് പരമ്പരകളിൽ കൂടി രാജ്യന്തര ക്രിക്കറ്റ്‌ അരങ്ങേറ്റം നടത്തി. ശേഷം നാട്ടിൽ നടന്ന ഇംഗ്ലണ്ട് എതിരായ പരമ്പരയിലും ഗംഭീര ബൗളിംഗ് പ്രകടനം കാഴ്ചവെച്ച നടരാജൻ പൂർണ്ണമായും കായികക്ഷമത വീണ്ടുത്തിരുന്നോ എന്ന സംശയവും ചിലർ ഉന്നയിച്ചിരുന്നു