“രോഹിത് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പരിശീലനത്തിലാണ്”!! രോഹിതിനെ റോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ

image 7

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 55 റൺസിന്റെ പരാജയമായിരുന്നു മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ഡെത്ത് ഓവർ ബോളിങ്ങിൽ വന്ന പ്രശ്നങ്ങളും ബാറ്റിംഗ് നിര പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതുമാണ് മത്സരത്തിൽ മുംബൈ പരാജയപ്പെടാൻ കാരണം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 207 എന്ന വമ്പൻ സ്കോർ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിൽ രോഹിത് ശർമയിലാണ് മുംബൈ കൂടുതലും പ്രതീക്ഷകൾ വെച്ചിരുന്നത്. എന്നാൽ ഇത്തവണയും രോഹിത് ശർമ പരാജയപ്പെട്ടു മടങ്ങുന്നതാണ് കാണാൻ സാധിച്ചത്. യാതൊരു തരത്തിലും ഇമ്പാക്ട് ഉണ്ടാക്കാൻ രോഹിത്തിന് സാധിച്ചില്ല. ആദ്യ ബോൾ മുതൽ രോഹിത് ശർമ മത്സരത്തിൽ പതറുകയുണ്ടായി. മത്സരത്തിൽ 8 പന്തുകളിൽ 2 റൺസ് മാത്രമാണ് രോഹിത് ശർമ നേടിയത്.

മത്സരത്തിൽ മുംബൈ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലായിരുന്നു രോഹിത് ശർമ്മ പുറത്തായത്. ഹർദിക് പാണ്ട്യയറിഞ്ഞ പന്ത്‌ ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു രോഹിത്. എന്നാൽ പന്ത് രോഹിതിന്റെ ബാറ്റിന്റെ എഡ്ജിൽ കൊള്ളുകയും, ഉയരുകയും ചെയ്തു. ശേഷം ഹർദിക് ഒരു അനായാസ ക്യാച്ച് സ്വന്തമാക്കി രോഹിതിനെ കൂടാരം കയറ്റുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും രോഹിത് ഇത്തരത്തിൽ അസ്ഥിരതയുള്ള ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതിനാൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിലടക്കം രോഹിത്തിന്റെ ഈ ഇന്നിങ്സിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയുണ്ടായി.

See also  7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

നിലവിലെ ഇന്ത്യയുടെ ടീം ക്യാപ്റ്റനായ രോഹിത് ശർമ ഇത്തരത്തിൽ സ്ഥിരത ഇല്ലാതെ കളിക്കുന്നത് ഇന്ത്യയെ ബാധിക്കും എന്നാണ് പല ആരാധകരും തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പറയുന്നത്. രോഹിത്തിന്റെ ശൈലി അനുസരിച്ച് 20-30 പന്തുകൾ ക്രീസിൽ നിന്ന് സെറ്റിലാവുകയും, അതിനുശേഷം റൺറേറ്റ് ഉയർത്തുകയും ചെയ്യണമെന്നാണ് പലരുടെയും അഭിപ്രായം. മറ്റുചിലർ ട്രോളുകളുമായാണ് രോഹിത്തിന് മുൻപിലേക്ക് അടുക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ രോഹിത് ശർമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പരിശീലനത്തിൽ ആണോ എന്നാണ് രോഹിത്തിന്റെ ഇന്നിംഗ്സിന് ശേഷം ചില ആരാധകർ ചോദിച്ചത്.

എന്തായാലും രോഹിത്തിന്റെ 2023 ഐപിഎല്ലിലെ പ്രകടനം ആരാധകർക്കുള്ളിൽ നിരാശ വിതറിയിട്ടുണ്ട് എന്നത് ഇതിൽനിന്ന് ഉറപ്പാണ്. ഇതുവരെ 7 മത്സരങ്ങളിൽ നിന്ന് 181 റൺസ് മാത്രമാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. ഓപ്പണിങ് ബാറ്ററായിരുന്നിട്ട് കൂടി 25 റൺസ് മാത്രമാണ് രോഹിത്തിന്റെ ശരാശരി. 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റന്റെ ഇത്തരത്തിലുള്ള പ്രകടനങ്ങൾ വളരെയധികം തലവേദനകൾ സൃഷ്ടിക്കുന്നുണ്ട്. രോഹിത് അതിനാൽ തന്നെ സ്ഥിരത കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

Scroll to Top