അവസരങ്ങൾ ഉപയോഗിക്കാത്തതിനാൽ സഞ്ജു പുറത്തായി. ആരാധകരോക്ഷം കൊണ്ട് കാര്യമില്ല.ചോപ്ര പറയുന്നു

sanju samson poster

ഇന്ത്യൻ ടീമിൽ നിന്ന് പലപ്പോഴും ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. പലപ്പോഴും ടീമിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സഞ്ജുവിന് സ്ഥിരമായി ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനെതിരെ സഞ്ജുവിന്റെ ആരാധകരും ബിസിസിഐക്കെതിരെ രംഗത്ത് വരികയുണ്ടായി. എന്നാൽ ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ സഞ്ജു പലപ്പോഴും പരാജയപ്പെട്ടു എന്നാണ് ഇന്ത്യയുടെ മുൻ താരം ആകാശ് ചോപ്ര പറയുന്നത്. സഞ്ജുവിന്റെ ഭാവിയെപറ്റി സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

“ഇന്ത്യൻ ക്രിക്കറ്റ് എന്നത് ഒരുപാട് കൗതുകങ്ങൾ നിറഞ്ഞതാണ്. ടീമിനെ കുറിച്ചുള്ള ധാരണ പലപ്പോഴും സൃഷ്ടിക്കുന്നത് ഇന്ത്യയുടെ ടീം സാഹചര്യങ്ങൾ തന്നെയാണ്. ചില സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ വളരെ ശക്തവുമാണ്. സഞ്ജുവിന് വലിയ രീതിയിലുള്ള ആരാധക പിന്തുണയുണ്ട്. അവന്റെ നാട്ടിലെ ആളുകൾ സോഷ്യൽ മീഡിയയിൽ അവന് ഒരുപാട് പിന്തുണ നൽകുന്നു. മാത്രമല്ല നന്നായി കളിക്കുമ്പോൾ സഞ്ജു അനായാസമായി ബാറ്റ് ചെയ്യാറുണ്ട്”- ആകാശ് ചോപ്ര പറഞ്ഞു.

sanjusamson ap three four

“സഞ്ജു വളരെ മികവാർന്ന ക്രിക്കറ്റർ തന്നെയാണ്. രാജസ്ഥാൻ ടീമിനെ ഐപിഎല്ലിന്റെ ഫൈനലിലെത്തിച്ച നായകനാണ് അയാൾ. എന്നാൽ ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഈ വസ്തുത ആരാധകർ മനസ്സിലാക്കുന്നില്ല. ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ സാഹചര്യങ്ങൾ വളരെ കഠിനമാണ്. ഈ സാഹചര്യത്തിൽ തനിക്ക് വളരെ കുറച്ച് അവസരങ്ങൾ മാത്രമേ ലഭിക്കുവേന്ന് സഞ്ജുവിന് നന്നായി അറിയാം.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.

“സഞ്ജു അവസരങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ ശ്രമിക്കണം. അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം അതിനെ ഓർത്ത് വ്യാകുലപ്പെടുന്നതിൽ കാര്യമില്ല. ഇന്ത്യൻ ക്രിക്കറ്റിന് ദൈവം നൽകിയ വരദാനമാണ് സഞ്ജു എന്ന് പറയുന്നവർ പോലുമുണ്ട്. സഞ്ജുവിനെ കളിപ്പിച്ചാൽ ഇന്ത്യക്ക് ലോകകപ്പ് പോലും നേടാനാവും എന്നും ചിലർ പറയുന്നു. എന്നാൽ ഈ കാര്യങ്ങളൊക്കെയും തെറ്റായ ധാരണകളിൽ നിന്നും ഉണ്ടായതാണ്.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു

Scroll to Top