കളി തോല്‍പ്പിച്ചത് സഞ്ചു സാംസണ്‍. ആരാധകര്‍ രണ്ട് തട്ടില്‍

സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം. അവസാന ഓവര്‍ വരെ നീണ്ട ആവേശ പോരാട്ടത്തില്‍ സൗത്താഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 240 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. മലയാളി താരം സഞ്ചു സാംസണ്‍ അവസാനം വരെ പോരാടിയെങ്കിലും വിജയം അകന്നു നിന്നു.

ശ്രേയസ്സ് അയ്യറും താക്കൂറുമായും അര്‍ദ്ധസെഞ്ചുറി കൂട്ടൂകെട്ട് ഉയര്‍ത്തിയ സഞ്ചു സാംസണ്‍, മത്സരം അവസാനത്തേക്ക് കൊണ്ടുപോയി. അവസാന ഓവറില്‍ 30 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്.

അതിനു മുന്‍പത്തെ റബാഡ എറിഞ്ഞ ഓവറായിരുന്നു മത്സരം സൗത്താഫ്രിക്കക്ക് അനുകൂലമായത്. റബാഡ എറിഞ്ഞ 39ാം ഓവറില്‍ സഞ്ചുവിന് സ്ട്രൈക്കേ ലഭിച്ചില്ലാ.

അതേ സമയം 39ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സഞ്ചു ഡബിള്‍ ഓടിയതിനെ കുറ്റപ്പെടുത്തുകയാണ് ചില ആരാധകര്‍. ആവേശ് ഖാന്‍റെ ഡബിള്‍ ഒഴിവാക്കി സഞ്ചു സ്ട്രൈക്കില്‍ വരണമെന്നായിരുന്നു ചിലരുടെ വാദം. റബാഡയുടെ ഓവറില്‍ 7 റണ്‍സ് മാത്രമാണ് പിറന്നത്. കുറച്ചുകൂടി റണ്‍സ് ആ ഓവറില്‍ പിറന്നിരുന്നെങ്കില്‍ മത്സര ഫലം വിത്യസ്തമായാനേ