ഇന്ത്യൻ ലോകകപ്പ് ടീമിൽ ആശങ്ക : പകരം സഞ്ജു വരട്ടെയെന്ന് ആരാധകർ

ക്രിക്കറ്റ് പ്രേമികളെ എല്ലാം വളരെ ഏറെ ഞെട്ടിച്ചാണ് ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ഏതാനും സർപ്രൈസ് താരങ്ങളെ അടക്കം ഉൾപെടുത്തിയ ടി :20 സ്‌ക്വാഡിലേക്ക് മുംബൈ ഇന്ത്യൻസ് താരങ്ങളായി എത്തിയത് ആറ് താരങ്ങൾകൂടിയാണ്. ടി :20 ലോകകപ്പ് സ്‌ക്വാഡിലേക്ക് ഇടം നേടിയ പ്രമുഖ താരങ്ങളുടെ ഐപിൽ സീസണിലെ പ്രകടനം ആകാംക്ഷപൂർവ്വമാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നോക്കുന്നത്.

വളരെ പ്രതീക്ഷകൾ നൽകിയ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരുടെ മോശം ബാറ്റിങ് ഫോമാണിപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പിനുള്ള സ്‌ക്വാഡിലേക്ക് എത്തിയ ഇവർക്ക്‌ ഈ സീസണിൽ ബാറ്റിങ്ങിൽ ഫോമാകുവാൻ കഴിയുന്നില്ല എന്നതാണ് വളരെ ശ്രദ്ധേയം

ഇന്ത്യൻ പ്രീമിയര്‍ ലീഗ് പതിനാലാമത്തെ സീസണിലെ ഏറ്റവും വാശിയേറിയ മുംബൈ – ബാംഗ്ലൂർ മത്സരത്തിൽ ഏറ്റവും ചർച്ചകളിൽ ഇടം നേടുന്നതും ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകളാണ്. വിജയലക്ഷ്യം പിന്തുടരാന്‍ എത്തിയ മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത് സൂര്യകുമാര്‍ യാദവിന്‍റെയും ഇഷാന്‍ കിഷന്‍റെയും മോശം ബാറ്റിങ്ങാണ്.12 പന്തിൽ നിന്നും വെറും 9 റൺസ് മാത്രം നേടിയ ഇഷാൻ കിഷന്റെ വിക്കറ്റ് ഏറെ മനോഹരമായ ഒരു ബോളിൽ യൂസ്വേന്ദ്ര ചഹാൽ വീഴ്ത്തിയപ്പോൾ സൂര്യകുമാർ യാദവ് വിക്കറ്റ് മുഹമ്മദ്‌ സിറാജ് വീഴ്ത്തി

ടി :20 ലോകകപ്പ് സ്‌ക്വാഡിലേക്ക് വിക്കറ്റ് കീപ്പർ റോളിൽ തിരഞ്ഞെടുക്കപ്പെട്ട ഇഷാൻ കിഷനും മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനും പകരം മറ്റുള്ള താരങ്ങളെ ഉൾപ്പെടുത്തണമെന്നാണ് മിക്ക ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായം എന്നുള്ള നിലയിൽ ആവശ്യപെടുന്നത്. ഈ സീസൺ ഐപിഎല്ലിൽ വെറും 108 റൺസാണ് ഇഷാൻ കിഷൻ നേടിയത്. 11(10), 14(13) 9(12) എന്നിങ്ങിനെയാണ് അവസാന മൂന്നു കളികളില്‍ ഇഷാന്‍ കിഷാന്‍റെ സ്കോറുകള്‍

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീമിൽ എത്തിയ ഇഷാൻ കിഷൻ പകരമായി മലയാളിയായ സഞ്ജുവിനെ കളിപ്പിക്കണം എന്നാണ് പൊതുവായ ആവശ്യമെങ്കിൽ പോലും ഇക്കാര്യത്തിൽ നായകൻ വിരാട് കോഹ്ലി ഇരുവർക്കും ഏറെ മികച്ച പിന്തുണയാണ് നൽകുന്നത്. ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപ്പിച്ചെങ്കിലും ഇതില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് കഴിയും. അതിനാല്‍ ഐപിഎല്‍ പ്രകടനംകൂടി കണക്കിലെടുത്തി ടീമില്‍ മാറ്റങ്ങളുണ്ടാകും എന്നാണ് സൂചന.