ഇന്ത്യന്‍ ടീം കേരള മണ്ണില്‍ എത്തി. എങ്ങും ❛സഞ്ചു..സഞ്ചൂ…❜ ആരവങ്ങള്‍

സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തി. കേരള മണ്ണില്‍ കാലുകുത്തിയ ഇന്ത്യന്‍ താരങ്ങളെ കാണാന്‍ നിരവധി ആരാധകരാണ് എത്തിചേര്‍ന്നത്. സെപ്തംബര്‍ 28 നാണ് ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ മത്സരം നടക്കുക. രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക.

അതേ സമയം മലയാളി താരം സഞ്ചു സാംസണ് സ്വന്തം മണ്ണില്‍ കളിക്കാനുള്ള ഭാഗ്യമില്ലാ. നിലവില്‍ ഇന്ത്യന്‍ A ടീമിന്‍റെ ക്യാപ്റ്റനായ സഞ്ചു സാംസണെ സൗത്താഫ്രിക്കന്‍ ടി20 പരമ്പരക്കായി തിരഞ്ഞെടുത്തിരുന്നില്ല.

FdlDJsfaAAA2r0M

ടീം ബസില്‍ ഇന്ത്യന്‍ താരങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പുറത്ത് നിന്ന് ആരാധകര്‍ സഞ്ചൂ…സഞ്ചൂ….വിളികള്‍ ഉയര്‍ത്തിയിരുന്നു. രവിചന്ദ്ര അശ്വിനും ചഹലും ഇത് സമൂഹമാധ്യമങ്ങളിലൂടെ കാണിച്ചിരുന്നു.

FdlDJbcaUAEUlrw

സൂര്യകുമാര്‍ യാദവാകട്ടെ സഞ്ചുവിന്‍റെ ചിത്രം മൊബൈല്‍ ഫോണില്‍ ആരാധകര്‍ക്കായി കാണിച്ചു.

FdlGP2haEAA9ZYg