പ്രായം 36. ഫീല്‍ഡില്‍ കൗമാരക്കാരന്‍. തകര്‍പ്പന്‍ ക്യാച്ചുമായി ഫാഫ് ഡുപ്ലെസി.

പ്രായമാകുംതോറും ശരീരം പലപ്പോഴും ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തണമെന്നില്ലാ. എന്നാല്‍ പ്രായം വര്‍ദ്ധിക്കുംതോറും അയാള്‍ ഫീല്‍ഡില്‍ കരുത്താര്‍ജിക്കുകയാണ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഫീല്‍ഡിങ്ങ് പ്രകടനതിന്‍റെ ആകെ പ്രതിഫലനമായിരുന്നു ഫാഫ് ഡൂപ്ലസിയുടെ ക്യാച്ച്.

36 വയസ്സുകാരനായ ഫാഫ് ഡൂപ്ലസി അനായാസ മെയ് വഴക്കത്തോടെയാണ് മനീഷ് പാണ്ടയെ പുറത്താക്കാനായി വായുവില്‍ ചാടിയത്. പതിഞ്ഞെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ലോങ്ങ് ഓണില്‍ സിക്സ് കടത്താനുള്ള ശ്രമം സൗത്താഫ്രിക്കന്‍ താരത്തിന്‍റെ കൈപിടിയില്‍ ഒതുങ്ങി.

സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചാണ് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ പിറന്നത്.