ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനവുമായി ഡുപ്ലെസിസ് : ഇനി നിശ്ചിത ഓവർ ക്രിക്കറ്റിലേക്ക് കൂടുതൽ ശ്രദ്ധ

81039474

പ്രമുഖ ദക്ഷിണാഫ്രിക്കൻ താരം  ഫാഫ് ഡു പ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് തന്റെ  വിരമിക്കൽ പ്രഖ്യാപിച്ചു . നേരത്തെ കോവിഡ് വ്യാപനം കാരണം ഉപേക്ഷിച്ച  ഓസ്‌ട്രേലിയക്കെതിരായ  ടെസ്റ്റ്  പരമ്പര കളിച്ച് വിരമിക്കൽ നടത്തുവാൻ ആയിരുന്നു  താരം  തീരുമാനിച്ചിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് ഓസീസ്  ടീം പൂർണ്ണമായി അടുത്തിടെ  പിന്‍മാറിയതോടെ  താരം വിരമിക്കൽ ഏവരെയും അറിയിക്കുകയായിരുന്നു . എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ താരം തുടരും .

‘ഓസീസിനെതിരെ ടെസ്റ്റ് പരമ്പര കൂടി  കളിച്ച് വിരമിക്കാനാണ് ഞാൻ  തീരുമാനിച്ചിരുന്നത്. എന്നാല്‍ പര്യടനം റദ്ദായി. അതുകൊണ്ടാണ് ഇപ്പോൾ  നേരത്തെയെടുത്ത തീരുമാനം നിങ്ങളെ അറിയിക്കുന്നത്. ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കരിയറിലെ പുതിയ അധ്യായത്തിലേക്ക് കടക്കേണ്ടിയിരിക്കുന്നു.” ഫാഫ് തന്റെ വിരമിക്കൽ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു .

തന്റെ രാജ്യത്തിന് വേണ്ടി 3 ഫോർമാറ്റിലും സ്ഥിരമായി കളിക്കുവാൻ കഴിഞ്ഞത് ഏറെ സന്തോഷമുള്ള കാര്യമെന്ന് പറഞ്ഞ ഡുപ്ലെസിസ് .ഇനി തന്റെ കൂടുതൽ ശ്രദ്ധ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ആണെന്നും വ്യക്തമാക്കി .36 വയസ്സുകാരൻ താരം വരാനിരിക്കുന്ന ട്വന്റി : ട്വന്റി ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ കഴിയും എന്ന് വിശ്വാസം പ്രകടിപ്പിച്ചു .

See also  7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

ദക്ഷിണാഫ്രിക്കക്കായി 69  ടെസ്റ്റ് മത്സരങ്ങൾ  കളിച്ചിട്ടുള്ള ഫാഫ്  ഡുപ്ലെസിസ് 118 ഇന്നിങ്‌സില്‍ നിന്നായി 4163 ണ്‍സ് നേടിയിട്ടുണ്ട്. 199 റണ്‍സാണ് അദ്ധേഹത്തിന്റെ ടെസ്റ്റിലെ  ഉയര്‍ന്ന സ്‌കോര്‍. ശ്രീലങ്കക്കെതിരെയാണ്  താരം അവസാനമായി ടെസ്റ്റ് കളിച്ചത്  ഇക്കഴിഞ്ഞ  ലങ്കൻ പരമ്പരയിലായിരുന്നു താരം തന്റെ ഉയർന്ന ടെസ്റ്റ് സ്കോർ നേടിയതും .മുൻപ് ടെസ്റ്റ് ,ഏകദിന ,ടി:20 അടക്കം 3 ഫോർമാറ്റിലും ഡുപ്ലെസിസ്  സൗത്താഫ്രിക്കൻ ടീമിന്റെ മുഴുവൻ സമയ  നായകനായിരുന്നു 40.03 ശരാശരിയിലാണ് താരം റൺസ് ടെസ്റ്റിൽ അടിച്ചെടുത്തത് . ഇതില്‍ പത്ത് ടെസ്റ്റ്  സെഞ്ചുറികളും ഉള്‍പ്പെടും. 143 ഏകദിനങ്ങളില്‍ നിന്ന് 46.67 ശരാശരിയില്‍ 5507 റണ്‍സാണ് സമ്പാദ്യം. 50  ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 35.53 ശരാശരിയില്‍ 1528 റണ്‍സും കണ്ടെത്തി.


Scroll to Top