സെലക്ടര്‍മാര്‍ക്ക് ഒരു വീക്ഷണവുമില്ലാ. വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

മുൻ മുൻ ചീഫ് സെലക്ടറും ഇന്ത്യൻ ക്യാപ്റ്റനുമായ ദിലീപ് വെങ്‌സർക്കർ, ബിസിസിഐയുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടില്ലാത്തതിന്റെ പേരിൽ രൂക്ഷമായ വിമര്‍ശനം നടത്തി. 2021ൽ ശ്രീലങ്കൻ പര്യടനത്തിനിടെ ശിഖർ ധവാനെ ടീമിന്റെ ക്യാപ്റ്റനായി ഉയർത്തിയത് സെലക്ടർമാരുടെ വീക്ഷണമില്ലായ്മയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

“നിർഭാഗ്യവശാൽ, കഴിഞ്ഞ ആറ്-ഏഴ് വർഷമായി ഞാൻ കണ്ട സെലക്ടർമാർക്ക് കളിയെക്കുറിച്ചോ ക്രിക്കറ്റ് ബോധത്തെക്കുറിച്ചോ കാഴ്ചപ്പാടോ ആഴത്തിലുള്ള അറിവോ ഇല്ല എന്നതാണ്. അവർ ശിഖർ ധവാനെ ഇന്ത്യയുടെ ക്യാപ്റ്റനാക്കി. അവിടെയായിരുന്നു നിങ്ങൾക്ക് ഭാവി ക്യാപ്റ്റനെ വളർത്താൻ കഴിയുക,” വെങ്‌സർക്കാർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

“ബിസിസിഐ ആരെയും ഇതിനായി തയ്യാറാക്കിയട്ടില്ലാ. നിങ്ങൾ വരുന്നത് പോലെ കളിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്, ബെഞ്ച് ശക്തി എവിടെയാണ്? ഐപിഎൽ ഉള്ളത് കൊണ്ട് കോടിക്കണക്കിന് രൂപ നേടിയത് കൊണ്ട് മാത്രം നേട്ടമാകരുത്,” വെങ്സർക്കാർ പറഞ്ഞു.

“ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോണിൽ, റുതുരാജ് ഗെയ്‌ക്‌വാദിനെപ്പോലെ ഒരു ഭാവി ഇന്ത്യൻ കളിക്കാരനെ നിങ്ങൾക്ക് വളർത്തിയെടുക്കാൻ കഴിയുമായിരുന്നപ്പോൾ ഞങ്ങൾ പ്രിയങ്ക് പഞ്ചലിനെ (33) ക്യാപ്റ്റനായി തിരഞ്ഞെടുത്തു. അതിനെയാണ് ഞാൻ കളിയെക്കുറിച്ചുള്ള കാഴ്ചക്കുറവ് എന്ന് വിളിക്കുന്നത്.

രോഹിത് ശര്‍മ്മക്ക് ശേഷം ആരാവും ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ചോദ്യം നില്‍ക്കുന്നുണ്ട്. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ജസ്‌പ്രീത് ബുംറ എന്നിവരാണ് നായകസ്ഥാനത്തേക്ക് സാധ്യതയുള്ള താരങ്ങള്‍