പിച്ച് സ്പിന്നർമാരെ തുണച്ചാൽ ഉടനടി കരയുവാൻ തുടങ്ങും : ആ ക്യുറേറ്ററെ ഓസ്‌ട്രേലിയയിലേക്ക് അയക്കുവാൻ ആവശ്യപ്പെട്ട് നഥാൻ ലിയോൺ

ഏറെ വിവാദമായ മൊട്ടേറ ക്രിക്കറ്റ്  സ്റ്റേഡിയത്തിലെ  സ്പിൻ പിച്ചിനെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍  നഥാന്‍ ലിയോണ്‍ രംഗത്ത് . ഇപ്പോൾ   ഉയരുന്ന എല്ലാ വിമര്‍ശനങ്ങളും  അടിസ്ഥന രഹിതമാണെന്ന് അദ്ദേഹം  തുറന്നടിച്ചു .അക്ഷർ പട്ടേലും  രവിചന്ദ്രന്‍ അശ്വിനും പിങ്ക് പന്തില്‍ തകർപ്പൻ പ്രകടനം  പുറത്തെടുത്തപ്പോൾ   മൊട്ടേറയില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇംഗ്ലണ്ടിനെ വീഴ്ത്താന്‍  കേവലം രണ്ട് ദിവസം മാത്രമേ  കോഹ്ലി പടക്ക് വേണ്ടിവന്നോളൂ .മൊട്ടേറയിൽ വീണ 30  വിക്കറ്റിൽ 28 ഉം വീഴ്ത്തിയത് സ്പിൻ ബൗളേഴ്‌സായിരുന്നു .

എന്നാല്‍ മൊട്ടേറയിലെ  പിച്ചിന് യാതൊരു കഴുപ്പവുമില്ലെന്നും മൂന്നാം ടെസ്റ്റിൽ  കാണികളെ  രസിപ്പിച്ച ത്രില്ലർ  മത്സരമാണ്  നടന്നതെന്നും ലിയോണ്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്  ”പിച്ചിനെതിരെയുള്ള വിമര്‍ശനങ്ങള്‍ എനിക്ക് ഒരിക്കലും  മനസ്സിലാവുന്നില്ല. ലോകത്തിലെ വിവിധ വേദികളില്‍ ഫാസ്റ്റ് ബൗളര്‍മാരെ തുണക്കുന്ന എത്രയോ  വിക്കറ്റില്‍ കളിക്കുകയും ടീമുകള്‍ നാല്‍പതോ അറുപതോ റണ്‍സിന് പുറത്താവുകയും ചെയ്യാറുണ്ട്. അപ്പോഴൊന്നും ഈ വിമര്‍ശകരെ നാം  കാണാറില്ല.  എന്നാൽ പിച്ച് സ്പിന്നര്‍മാരെ തുണച്ചാല്‍ ഇതിന്റെ പേരില്‍ കരയാന്‍ തുടങ്ങും. സ്പിൻ  പിച്ചുകളെ കുറിച്ചുള്ള വിമർശനങ്ങൾ പലപ്പോഴും പതിവാണ് ” നഥാൻ ലിയോൺ തന്റെ അഭിപ്രായം വ്യക്തമാക്കി.

അതേസമയം ലിയോൺ  ഏറെ രസകരമായ ആവശ്യവും തന്റെ അഭിപ്രായ പ്രകടനത്തോടൊപ്പം കൂട്ടിച്ചേർത്തു ” മൊട്ടേറയിലെ ക്യൂറേറ്ററുടെ സഹായം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലും കിട്ടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.” നേരത്തെ മൊട്ടേറ പിച്ചിനെ മാത്രം പഴിക്കുന്നവരെ സുനിൽ ഗവാസ്‌ക്കർ , കെവിൻ പീറ്റേഴ്സൺ , വിവിയൻ റിച്ചാർഡ്‌സ് എന്നിവരും നിശിതമായി വിമർശിച്ചിരുന്നു .