ഒരു പാകിസ്ഥാൻ താരമായ എന്നെ കൂടുതൽ സഹായിച്ചിട്ടുള്ളത് കോഹ്ലി. വൈറലായി ഷാഹസാദിന്റെ വാക്കുകൾ.

otf05v5o virat kohli

തന്റെ കഠിനാധ്വാനം കൊണ്ടുമാത്രം ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതിയിലെത്തിയ താരമാണ് വിരാട് കോഹ്ലി. ലോക ക്രിക്കറ്റിൽ തന്നെ പകരം വയ്ക്കാൻ ആളില്ലാത്ത കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ഒരു ബാറ്റർ എന്ന നിലയിൽ ക്ലാസിക് ഷോട്ടുകളുടെ തമ്പുരാനാണ് കോഹ്ലി. അതോടൊപ്പം തന്നെ കോഹ്ലി പ്രാധാന്യം നൽകുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസ്. ലോകം മുഴുവൻ കോഹ്ലിക്ക് ആരാധക വൃന്ദങ്ങളുണ്ട്. മുൻപ് കോഹ്ലിയെ പാക്കിസ്ഥാൻ ബാറ്റർ അഹമ്മദ് ഷെഹ്സാദുമായി പലരും താരതമ്യപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ തനിക്ക് ഏതുസമയത്തും ഉപദേശങ്ങൾ നൽകുന്ന നല്ലൊരു സുഹൃത്താണ് വിരാട് കോഹ്ലി എന്നാണ് ഇപ്പോൾ ഷഹസാദ് പറയുന്നത്.

കോഹ്ലിയുമായി വളരെ മികച്ച ബന്ധമാണുള്ളതെന്നും പരസ്പരം ബഹുമാനം പങ്കിടാറുണ്ടെന്നും ഷഹസാദ് പറയുകയുണ്ടായി. “ഞാനും കോഹ്ലിയും പരസ്പരം ബഹുമാനം പങ്കിടാറുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് എപ്പോൾ ഉപദേശം ആവശ്യമായി വന്നാലും ഞാൻ കോഹ്ലിയെയാണ് സമീപിക്കാറുള്ളത്. അദ്ദേഹം എന്നെ വളരെയധികം സഹായിക്കാറുണ്ട്. കോഹ്ലിക്ക് കാലാകാലങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ഇതിൽ പ്രധാനമായും മാറ്റം വന്നിരിക്കുന്നത് ഫിറ്റ്നസ്സിലാണ്.”- ഷഹസാദ് പറഞ്ഞു.

Read Also -  സഞ്ജുവിനെയും അഭിഷേകിനെയും ടീമിലെടുക്കാത്തതിന്റെ കാരണം പറഞ്ഞ് ചീഫ് സെലക്ടര്‍.

“അണ്ടർ 19 വേൾഡ് കപ്പ് കളിക്കുന്ന സമയത്ത് കോഹ്ലി അല്പം തടിയനായിരുന്നു. ഇപ്പോൾ അദ്ദേഹം ഏറ്റവും മികച്ച ഫിറ്റ്നസിന് പര്യായമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ വലിയ ഉയരങ്ങളിലെത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. ഇങ്ങനെയുള്ള ഒരു ക്രിക്കറ്ററെ ഞാൻ എന്റെ കരിയറിൽ കണ്ടിട്ടില്ല. സാഹചര്യങ്ങളോട് വളരെ വേഗം പൊരുത്തപ്പെടാൻ സാധിക്കുന്നതാണ് കോഹ്ലിയിൽ കണ്ടിട്ടുള്ള മറ്റൊരു പ്രത്യേകത. കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് ഇതുവരെയും ഉണ്ടായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. അതിനായി ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു. “- ഷഹസാദ് കൂട്ടിച്ചേർത്തു.

മുൻപും വിരാട് കോഹ്ലിയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമ പലപ്പോഴും മോശം ഫിറ്റ്നസ് മൂലം വലയുന്ന സാഹചര്യത്തിലും വിരാട് കോഹ്ലി തന്റെ പരിശീലനങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയാണ്. അതിനാൽ തന്നെ ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഒരേ പോലെ മികവു കാട്ടാൻ വിരാട് കോഹ്ലിക്ക് സാധിക്കുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇനിയും വർഷങ്ങളോളം കോഹ്ലിക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top