സെഞ്ചുറിയുമായി ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും. പരമ്പര സമനിലയിലാക്കി മക്കല്ലത്തിന്‍റെ പുതിയ ഇംഗ്ലണ്ട്.

Bairstow and root

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര സമനിലയിൽ അവസാനിച്ചു. വളരെ നിർണായകമായ അവസാന ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ടീമിന് എതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇംഗ്ലണ്ട് സംഘം ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയത്. അഞ്ചാം ദിനത്തിൽ അതിവേഗമാണ് ഇംഗ്ലണ്ട് ടീം വിജയ ലക്ഷ്യമായ 378 റൺസിലേക്ക് എത്തിയത്. അവസാന ദിനത്തിൽ 119 റൺസാണ് ഇംഗ്ലണ്ട് ടീമിന് ജയിക്കാൻ വേണ്ടിയിരുന്നത് എങ്കിൽ അവസാന ദിനത്തിൽ ഏഴ് വിക്കറ്റുകളാണ് ഇന്ത്യൻ ബൗളിംഗ് നിര ലക്ഷ്യമിട്ടത്

ഇംഗ്ലണ്ട് ടീമിനായി ജോ റൂട്ട് തന്റെ ഇരുപത്തിയെട്ടാം ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കിയെങ്കിൽ രണ്ടാം ഇന്നിങ്സിലും ജോണി ബെയർസ്റ്റോ സെഞ്ച്വറി അടിച്ചെടുത്തു. തുടർച്ചയായ നാലാമത്തെ ടെസ്റ്റ്‌ സെഞ്ച്വറിയാണ് ജോണി ബെയർസ്റ്റോ നേടിയത്. ഈ ടെസ്റ്റ്‌ പരമ്പര വിജയത്തോടെ ടെസ്റ്റ്‌ പരമ്പര 2-2 സമനിലയിൽ അവസാനിച്ചു.

20220705 163550

അതേസമയം റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്നാണ് ഇംഗ്ലണ്ട് ടീം ജയം പിടിച്ചെടുത്തത്. ടെസ്റ്റ്‌ ക്രിക്കറ്റിൽ നാലാമത്തെ ഇന്നിങ്സിൽ ഇത്ര റൺസ്‌ പിന്തുടർന്ന് ഇംഗ്ലണ്ട് ജയിച്ചിട്ടില്ല. മുൻപ് 362 റൺസ്‌ ഓസ്ട്രേലിയക്ക്‌ എതിരെ നേടിയതാണ് റെക്കോർഡ്. അതേസമയം ഒന്നാം ഇന്നിങ്സിൽ 132 റൺസ്‌ ലീഡ് സ്വന്തമാക്കിയിട്ടും തോൽവി വഴങ്ങേണ്ടി വന്നത് ഇന്ത്യൻ ടീമിന് വളരെ അധികം തിരിച്ചടിയാണ്.

See also  സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.
342152

റിഷാബ് പന്ത്, ജഡേജ, സെഞ്ച്വറി കരുത്തിൽ വമ്പൻ സ്കോർ സ്വന്തമാക്കി ഇംഗ്ലണ്ട് ടീമിനെ 284 റൺസിൽ പുറത്താക്കിയ ഇന്ത്യക്ക് പക്ഷേ രണ്ടാം ഇന്നിങ്സിൽ വെറും 245 റൺസാണ് നേടാൻ കഴിഞ്ഞത്. രണ്ടാം ഇന്നിങ്സിൽ റിഷാബ് പന്തിന്റെയും പൂജാരയുടെ ഫിഫ്റ്റി ഇന്ത്യക്ക് അനുഗ്രഹമായി.

342148

എന്നാൽ രണ്ടാം ഇന്നിങ്സിൽ ബുംറയുടെ ബൗളിംഗ് നിരക്ക് മികവിലേക്ക് എത്താൻ കഴിഞ്ഞില്ല. കൂടാതെ ഇംഗ്ലണ്ട് ടീം ഒന്നാം വിക്കറ്റിൽ അടക്കം 100 റൺസ്‌ കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ഇന്ത്യൻ ടീം പൂർണ്ണമായി സമ്മർദ്ദത്തിലായി. ശേഷം ഒന്നിച്ച റൂട്ട് :ബെയർസ്റ്റോ സഖ്യം ഇന്ത്യൻ തോൽവി പൂർണ്ണമാക്കി. ഇരുവരും ചേര്‍ന്ന് അപരാജിത 269 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

342151

ജോണി ബെയര്‍സ്റ്റോ 145 പന്തില്‍ 15 ഫോറും 1 സിക്സും അടക്കം 114 റണ്‍സ് നേടി. ജോ റൂട്ട് 173 പന്തില്‍ 19 ഫോറും 1 സിക്സുമായി 142 റണ്‍സ് എടുത്തു. ബ്രണ്ടന്‍ മക്കല്ലം കോച്ചായി എത്തിയതിനു ശേഷം ഇംഗ്ലണ്ടിന്‍റെ തുടര്‍ച്ചയായ നാലാം വിജയമാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പര ജൂലൈ 7 ന് ആരംഭിക്കും.

Scroll to Top