ഒറ്റയാള്‍ പട്ടാളമായി സൂര്യകുമാര്‍ യാദവ്. ഇന്ത്യ പൊരുതി തോറ്റു

surya century

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. വമ്പന്‍ സ്കോറുകള്‍ കണ്ട മത്സരത്തില്‍ 17 റണ്‍സിന്‍റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 215 ലെത്തിയപ്പോള്‍ ഇന്ത്യക്ക് 198 ല്‍ മാത്രമാണ് എത്താന്‍ സാധിച്ചത്. നേരത്തെ ആദ്യ രണ്ട് മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 31 ന് 3 എന്ന നിലയിലായിരുന്നു. രോഹിത് ശര്‍മ്മ (11) റിഷഭ് പന്ത് (1) വീരാട് കോഹ്ലി (1) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നീട് സൂര്യകുമാര്‍ യാദവും ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. സൂര്യകുമാര്‍ യാദവിന്‍റെ 360 ഷോട്ടുകള്‍ കണ്ട മത്സരത്തില്‍ ശ്രേയസ്സ് അയ്യരിനു പിന്തുണ നല്‍കേണ്ട ജോലിയായിരുന്നു.

SURYA

എന്നാല്‍ അയ്യരെ പുറത്താക്കി ടോപ്ലെ ഇംഗ്ലണ്ടിനു ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ ഒരറ്റത്ത് സൂര്യകുമാര്‍ യാദവ് നില്‍ക്കുന്നത് ഇംഗ്ലണ്ടിനു ഭീക്ഷണിയായിരുന്നു. 2 ഓവറില്‍ 41 റണ്‍സ് വേണമെന്നിരിക്കെ 2 ഫോറും 1 സിക്സും അടിച്ച് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ മൊയിന്‍ അലിയെ മറ്റൊരു സിക്സ് അടിക്കാനുള്ള ശ്രമം ക്യാച്ചില്‍ ഒതുങ്ങി. 55 പന്തില്‍ 14 ഫോറും 6 സിക്സും അടക്കം 117 റണ്‍സാണ് താരം നേടിയത്.

FXUnB73aAAIB2s0

സുര്യകുമാര്‍ പോയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ദിനേശ് കാര്‍ത്തിക് (6) ജഡേജ (7) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലാണ് (5) പുറത്തായ മറ്റൊരു താരം. ഇംഗ്ലണ്ടിനായി ടോപ്ലെ മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദ്ദാന്‍, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍, ഗ്ലെസന്‍, മൊയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു

See also  പ്രായമെത്രയായാലും ധോണി തളരില്ല. അവിശ്വസനീയ ക്യാച്ചിനെ പ്രശംസിച്ച് സുരേഷ് റെയ്‌ന.
FXUaxI8XgAYKt7O

നേരത്തെ, 84 ന് 3 എന്ന നിലയല്‍ നിന്നുമാണ് ഇംഗ്ലണ്ട് വമ്പന്‍ ലക്ഷ്യത്തില്‍ എത്തിയത്. ജേസണ്‍ റോയ് (27), ജോസ് ബട്‌ലര്‍ (18), ഫിലിപ് സാള്‍ട്ട് (8) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ മലാന്‍- ലിവിംഗ്സ്റ്റണ്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 200 ലേക്കടുപ്പിച്ചത്. ഇരുവരും ചേര്‍ന്ന് 43 പന്തില്‍ 84 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

FXUJLnQWYAQCNh8

39 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് മലാന്‍ 77 റണ്‍സെടുത്തത്. എന്നാല്‍ ബിഷ്‌ണോയിയുടെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മലാന്‍ മടങ്ങി. മൊയീന്‍ അലി (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നീട് ഹാരി ബ്രൂക്ക്സിന്‍റെയും (9 പന്തില്‍ 19) ക്രിസ് ജോര്‍ദ്ദാന്‍റെയും (3 പന്തില്‍ 11) ചെറിയ വെടിക്കെട്ട് ഇന്നിംഗ്സും 215 ലെത്തിച്ചു. ലിയാം ലിവിങ്ങ്സ്റ്റണ്‍ 29 പന്തില്‍ 4 സിക്സടക്കം 42 റണ്‍സാണ് നേടിയത്.

ഇന്ത്യക്കായി രവി ബിഷ്ണോയി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉമ്രാന്‍ മാലിക്ക്, ആവേശ് ഖാനും ഒരു വിക്കറ്റ് വീതം പങ്കിട്ടു.

Scroll to Top