കോവിഡ് ആശങ്കകൾ ഒഴിഞ്ഞ് ഇംഗ്ലണ്ട് ടീം :ചെന്നൈയിലെത്തിയ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

IMG 20210128 114219

ഇന്ത്യൻ പര്യടനത്തിനായി ഇംഗ്ലണ്ട് ടീം അംഗങ്ങളും കോച്ച് അടക്കമുള്ള സപ്പോർട്ടിങ് സ്റ്റാഫും ഇന്നലെയാണ് ഇന്ത്യയിലെത്തിയത് .എന്നാൽ ഇന്ന് ക്യാംപിൽ നിന്ന് ഏറെ സന്തോഷമുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യക്കെതിരായ  ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്കായി ചെന്നൈയിലെത്തിയ എല്ലാ ഇംഗ്ലണ്ട് താരങ്ങളുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ശ്രീലങ്കയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് താരങ്ങൾ ചെന്നൈയിൽ എത്തിയത്.  ചെന്നൈ എയർപോർട്ടിൽ എത്തിയ ശേഷമാണ് താരങ്ങളെ എല്ലാം കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയത് .

അതേസമയം എല്ലാ മൂന്ന് ദിവസം കൂടുമ്പോഴും  ഇരു ടീമിലെയും അംഗങ്ങൾക്ക് കൊവിഡ് പരിശോധന തുടരും. ആറ് ദിവസത്തെ നിർബന്ധിത  ക്വാറന്റീന് ശേഷമാണ് താരങ്ങൾ പരിശീലനം തുടങ്ങുക. ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിന് ഒന്നാം ടെസ്റ്റിന് തുടക്കമാവും. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ  ടെസ്റ്റ് പരമ്പര. 

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളാണ് ചെന്നൈയിൽ നടക്കുക. അവസാന രണ്ട് ടെസ്റ്റുകൾക്ക് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയം വേദിയാവും. ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്കും കാണികൾക്ക്  പ്രവേശനം അനുവദിക്കേണ്ട എന്നാണ് ബിസിസിഐ തീരുമാനം .

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

Scroll to Top