ആർച്ചറുടെ കൈവിരലിലെ പരിക്കിന്റെ കാരണം കണ്ടെത്തി :ഞെട്ടി ക്രിക്കറ്റ് ലോകം

n3blniqg jofra archer sad

ഒടുവിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ആ വാർത്ത പുറത്തുവന്നു .ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്റ്റാർ പേസ്  ബൗളർ ജോഫ്രെ ആർച്ചറുടെ കൈവിരലിലെ കടുത്ത വേദനക്ക് പ്രധാനം കാരണം കണ്ടെത്തി ഡോക്ടർമാരുടെ സംഘം .താരത്തിന്റെ കൈവിരലിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ അക്കാര്യം വ്യക്തമായി.
താരത്തിന്റെ കൈവിരലിൽ ചെറിയ ഒരു ഗ്ലാസ് കഷണം കണ്ടെത്തി .ഇതാണ് താരത്തെ കുഴക്കിയ കൈവിരൽ വേദനയുടെ കാരണം .

നേരത്തെ ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയും ടി:20 പരമ്പരയും കളിച്ച താരം അഹമ്മദാബാദിലെ അവസാന ടി:20ക്ക് ശേഷം കൈമുട്ടിലെ പരിക്കും വിരലിലെ വേദനയും കാരണം നാട്ടിലേക്ക് മടങ്ങിയിരുന്നു .ആർച്ചറെ ഇംഗ്ലണ്ട് ടീം ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നു .ശേഷം നാട്ടിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം ഏവരും ഇപ്പോൾ  അറിഞ്ഞത്.താരത്തെ ദിവസങ്ങൾ
മുൻപ്‌  പ്രധാനപ്പെട്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും പൂർണ്ണമായി ഗ്ലാസ് കഷണങ്ങൾ നീക്കം ചെയ്യുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

നേരത്തെ ജനുവരിയിൽ ആർച്ചറുടെ വീട്ടിൽ വെച്ചാണ്‌ താരത്തിന് ഗുരുതരമായ പ്രശ്നം സംഭവിച്ചത് .താരം   ജോലിക്കാർക്കൊപ്പം തന്റെ വീട് വൃത്തിയാക്കുന്നതിനിടെ സ്വീകരണ മുറിയിലെ അക്വേറിയം നിലത്ത് വീണു .
മത്സ്യകുഞ്ഞുങ്ങളെ എടുത്ത് മാറ്റുവാൻ ആർച്ചറും ഉണ്ടായിരുന്നു .ഇതിനിടയിൽ ഗ്ലാസ് കൊണ്ട് താരത്തിന്റെ വലത്തേ കയ്യിലെ  നടുവിരൽ മുറിഞ്ഞു .മുറിവ് പിന്നീട് ഉണങ്ങിയതോടെ ആർച്ചർ ഇന്ത്യക്ക് എതിരായ മത്സരങ്ങളും കളിച്ചു .
മികച്ച രീതിയിൽ പന്തെറിഞ്ഞ താരം ടി:20 പരമ്പരയിൽ  ഒട്ടേറെ വിക്കറ്റുകളും വീഴ്ത്തിയിരുന്നു .

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

എന്നാൽ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകുവാൻ ആഴ്ചകൾ താരം ചിലവഴിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ .താരം ഇത്തവണത്തെ ഐപിൽ കളിക്കില്ല എന്നത് ഏകദേശം വ്യക്തമായി കഴിഞ്ഞു .ഐപിഎല്ലിൽ സഞ്ജു നായകനായ രാജസ്ഥാൻ റോയൽസ് താരമാണ് ആർച്ചർ .

Scroll to Top