എതിരാളികളുടെ പോലും ആദരവ് കിട്ടിയ ഒറ്റയാള്‍ പോരാട്ടം. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സൂര്യകുമാര്‍ യാദവിനെ അഭിനന്ദിച്ചത്.

surya out vs england

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ടി :20 മത്സരത്തിൽ 17 റൺസ്‌ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് ടീം. ആവേശം അവസാന ഓവർ വരെ നിറഞ്ഞുനിന്ന കളിയിൽ സൂര്യകുമാർ യാദവിന്‍റെ സെഞ്ചുറി പോരാട്ടം ഇന്ത്യക്ക് ഒരുവേള വിജയ പ്രതീക്ഷകൾ നൽകി എങ്കിലും അവസാന ഓവറുകളിൽ ഇംഗ്ലണ്ട് ബൗളിംഗ് നിര മികവിൽ പന്തെറിഞ്ഞതോടെ ഇന്ത്യൻ ജയം 17 റൺസ്‌ അകലെ നഷ്ടമായി. നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീം 215 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 198 റൺസാണ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞത്. ഇന്ത്യക്കായി സൂര്യകുമാർ തന്റെ കന്നി അന്താരാഷ്ട്ര ടി :20 സെഞ്ച്വറി നേടി.

രോഹിത് ശർമ്മ, വിരാട് കോഹ്ലി, റിഷാബ് പന്ത് എന്നിവർ ആദ്യമേ തന്നെ പുറത്തായപോൾ ഇംഗ്ലണ്ട് വിജയം മുന്നിൽ കണ്ടെങ്കിലും ശേഷം എത്തിയ സൂര്യകുമാർ യാദവ് ശ്രേയസ് അയ്യർക്ക്‌ ഒപ്പം സെഞ്ച്വറി കൂട്ടുകെട്ട് നേടി. വെറും 55 ബോളിൽ 14 ഫോറും 6 സിക്സും അടക്കം സൂര്യകുമാർ 117 റൺസ്‌ നേടിയപ്പോൾ താരം ചില നേട്ടങ്ങൾ സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടി :20 സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ് മാറി.

See also  20 ഓവറിൽ 287 റൺസ് 🔥 ഐപിഎൽ ചരിത്രം തിരുത്തി ഹൈദരാബാദ്.. ചെണ്ടയായി ബാംഗ്ലൂർ..

സുരേഷ് റൈനയാണ് ആദ്യമായി അന്താരാഷ്ട്ര ടി :20 സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെങ്കിൽ ശേഷം രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, ദീപക് ഹൂഡ എന്നിവരും സെഞ്ച്വറികൾ നേടി. നാല് ടി :20 സെഞ്ച്വറികളുമായി രോഹിത് ശർമ്മയാണ് ഈ ലിസ്റ്റിൽ മുന്നിൽ. ഈ മനോഹര സെഞ്ച്വറിയോടെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ സൂര്യകുമാർ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

അതേ സമയം വിജയത്തിനകലെ ഔട്ടായി മടങ്ങിയ സൂര്യകുമാര്‍ യാദവിനെ എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ചാണ് ഇംഗ്ലണ്ട് ആരാധകര്‍ മടക്കിയത്. രാജ്യാന്തര ടി20 പോരാട്ടത്തിലെ ഏറ്റവും മികച്ച ഒറ്റയാള്‍ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ന് പിറന്നത്.

Scroll to Top