തോല്‍ക്കാനുള്ള കാരണം എന്ത് ? ചൂണ്ടികാട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍

GmnS1jwB

വനിത ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യന്‍ വനിതകള്‍ പുറത്തായി. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലേ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജെമീമ – ഹര്‍മ്മന്‍ കൂട്ടുകെട്ട് വിജയ പ്രതീക്ഷ നല്‍കി. മത്സരത്തില്‍ ഇന്ത്യ വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗറിന്‍റെ പുറത്താകല്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചു.

നീര്‍ഭാഗ്യകരമായി റണ്ണൗട്ടിലൂടെയാണ് ഹര്‍മ്മന്‍ റണ്ണൗട്ടായത്. ഇവിടെ നിന്ന് പിടിമുറിക്കിയ ഓസീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. റിച്ചാ ഘോഷും (17 പന്തില്‍ 14) പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനാവാതെ പോയതോടെ സെമിയില്‍ തോറ്റ് ഇന്ത്യക്ക് മടങ്ങേണ്ടി വന്നു.

GettyImages 1468876444

മത്സരത്തിന് ശേഷമുള്ള പ്രസ് കോൺഫറൻസിൽ നിർഭാഗ്യകരമായ റണ്ണൗട്ടിനെക്കുറിച്ച് ക്യാപ്റ്റനോട് ചോദിച്ചപ്പോൾ, തന്റെ ബാറ്റ് സ്റ്റക്കായിരുന്നില്ലെങ്കില്‍ ഇന്ത്യക്ക് ഒരു ഓവർ മുമ്പ് മത്സരം പൂർത്തിയാക്കാമായിരുന്നെന്ന് ഹർമൻപ്രീത് പറഞ്ഞു.

“എന്റെ ബാറ്റിൽ കുടുങ്ങിയില്ലെങ്കിൽ ഞാൻ ആ റണ്‍ എളുപ്പത്തിൽ പൂർത്തിയാക്കുമായിരുന്നുവെന്ന് ഞാൻ കരുതുന്നു, അവസാന നിമിഷം വരെ ഞാൻ നിന്നിരുന്നെങ്കിൽ, ഞങ്ങൾക്ക് തീർച്ചയായും ഒരു ഓവർ നേരത്തെ മത്സരം പൂർത്തിയാക്കാമായിരുന്നു. പക്ഷെ അതിനു ശേഷവും, ദീപ്തി അവിടെ ഉണ്ടായിരുന്നു, റിച്ച അവിടെ ഉണ്ടായിരുന്നു. റിച്ചയും ഇതുവരെ എല്ലാ മത്സരങ്ങളിലും നന്നായി ബാറ്റ് ചെയ്തിട്ടുള്ളതിനാൽ അവർക്കും അത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ, ഞാൻ പുറത്തായതിന് ശേഷം ഞങ്ങൾ 7-8 ഡോട്ട് ബോളുകൾ കളിച്ചു, മത്സരം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് തിരിഞ്ഞു. ” മത്സര ശേഷം ഹര്‍മ്മന്‍ പ്രീത് പറഞ്ഞു.

Read Also -  "കളി തോൽക്കുന്നു, ചിരിക്കുന്നു, മണ്ടത്തരം പറയുന്നു, റിപ്പീറ്റ്"- പാണ്ഡ്യയെ തേച്ചൊട്ടിച്ച് ഡെയ്ൽ സ്‌റ്റെയ്‌ൻ.
Scroll to Top