ഗ്രൗണ്ടിൽ ഇംഗ്ലണ്ട് വെടിക്കെട്ട് : ഇന്ത്യൻ കാണികൾക്ക് അപമാനവും

ഇന്ത്യ : ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റൻ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. ആരാകും ഈ നിർണായക ടെസ്റ്റ്‌ മത്സരം ജയിച്ച് പരമ്പരയുടെ ജേതാക്കൾ ആകുക എന്നുള്ള ചോദ്യം സജീവമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകരായ കാണികൾക്ക് കഴിഞ്ഞ ദിവസം കളിക്കിടയിൽ നേരിടേണ്ടി വന്ന അധിഷേപം ചർച്ചയായി മാറുകയാണ്. നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് ടീം. അഞ്ചാം ദിനം മഴ ഭീക്ഷണി ആയി എത്തിയില്ല എങ്കിൽ ഇന്ത്യക്ക്‌ എതിരെ ജയം സ്വന്തമാക്കി പരമ്പര 2-2 സമനിലയാക്കാം എന്നുള്ള വിശ്വാസത്തിലാണ് ബെൻ സ്റ്റോക്സും ടീമും. അവസാന ദിനം 119 റൺസാണ് ഇംഗ്ലണ്ടിന് ജയിക്കാൻ ആവശ്യമെങ്കിൽ ഏഴ് വിക്കറ്റുകൾ ഇന്ത്യക്ക് വീഴ്ത്തണം.

അതേസമയം ഇന്നലെ കളിക്കിടയിൽ ഇന്ത്യന്‍ക്രിക്കറ്റ്‌ അനുകൂല കാണികള്‍ ഇംഗ്ലണ്ട് ഫാൻസ്‌ വക വംശീയാധിക്ഷേപത്തിന് ഇരയായി എന്നുള്ള വാർത്തകൾ എത്തുകയാണ്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോകളും ഫോട്ടോകളും അടിസ്ഥാനമാക്കിയാണ് ഈ ആരോപണം ഇംഗ്ലണ്ട് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത്.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ അറിയിച്ചിട്ടുണ്ട്.

20220705 122335

ഇന്ത്യൻസ് കാണികൾക്ക്‌ നേരെ വംശീയ അധിഷേപം നടന്നതായും ഇക്കാര്യത്തിൽ സുരക്ഷാ സേന യാതൊരു നടപടി എടുത്തില്ല എന്നുമാണ് ആരോപണം. ‘ഞങ്ങൾ എക്കാലവും മത്സരങ്ങൾ നടക്കുന്ന വേദിയിൽ സുരക്ഷിത അന്തരീക്ഷം ആണ് ആഗ്രഹിക്കുന്നത് ഇന്നലെ ഇന്ത്യക്കാർക്ക് എതിരെ അധിഷേപം നേരിട്ടു എന്നുള്ള വാർത്തകൾ കണ്ടു. ഞങ്ങൾ സഹപ്രവർത്തകർ അക്കാര്യം പരിശോധിക്കും. ഇത്‌ അംഗീകരിക്കാനായി കഴിയില്ല ” ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ് പത്രകുറിപ്പിൽ അറിയിച്ചു.