അന്ന് അഫ്രീദിയെ തല്ലാൻ ചെന്നു, ഇന്ന് കോഹ്ലിയെ. നവീൻ ഉൾ ഹക്ക് വിചാരിക്കുന്ന ആളല്ല

FvD uMraQAAqHRL

ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്നൗവും ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനുശേഷം ഒരുപാട് അനിഷ്ട സംഭവങ്ങൾ ഉണ്ടായി. വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിൽ വാക്പോരിൽ ഏർപ്പെടുകയും, ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. ഇതിനോടൊപ്പം തന്നെ ലക്നൗ താരം നവീന്‍ ഉള്‍ ഹക്കും വിരാട് കോഹ്ലിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. നവീനെ വിരാട് മൈതാനത്ത് വച്ച് സ്ലെഡ്ജ് ചെയ്തത് മുതലാണ് ഈ പ്രശ്നം ഗുരുതരമായത്. മത്സരശേഷം വിരാട് കോഹ്ലിക്ക് ഹസ്തദാനം നൽകാനും വിരാട് കോഹ്ലിയോടു സംയമനപൂർവ്വം സംസാരിക്കാൻ പോലും നവീൻ കൂട്ടാക്കിയില്ല. ഇത് ആദ്യമായല്ല നവീൻ മൈതാനത്ത് ഇത്തരത്തിൽ മറ്റ് വമ്പൻ താരങ്ങളുമായി വാക്പോരിൽ ഏർപ്പെടുന്നത്. മുൻപ മറ്റു പല ലീഗുകളിലും നവീൻ ഇത്തരത്തിൽ പെരുമാറിയിരുന്നു.

തന്റെ പതിനേഴാം വയസ്സിൽ അഫ്ഗാനിസ്ഥാൻ ടീമിനായി അരങ്ങേറ്റം കുറിച്ച താരമാണ് നവീൻ. നവീന്റെ ബോളിംഗ് സ്റ്റൈൽ ജസ്പ്രീറ്റ് ബുമ്രയുടെതുമായി സാമ്യമുണ്ട്. അങ്ങനെയാണ് ആദ്യമായി നവീൻ ശ്രദ്ധിക്കപ്പെടുന്നത്. ശേഷം പതിയെ നവീൻ അഫ്ഗാനിസ്ഥാൻ ടീമിന്റെ നട്ടെല്ലായി മാറുകയായിരുന്നു. ഈ ഇന്ത്യൻ പ്രീമിയർ ലീഗിലും നവീൻ മികച്ച പ്രകടനങ്ങളാണ് ലക്നൗവിനായി കാഴ്ചവെച്ചിട്ടുള്ളത്. സാധാരണയായി ലക്നൗവിനായി മധ്യ ഓവറുകളിലാണ് നവീൻ എറിയാറുള്ളത്. നിർണായകമായ വിക്കറ്റുകൾ ഈ ഓവറുകളിൽ വീഴ്ത്താൻ നവീന് സാധിച്ചിട്ടുണ്ട്. തന്റെ പേസ് കൊണ്ട് ബാറ്റർമാരെ കുഴയ്ക്കാൻ സാധിക്കുന്നില്ലെങ്കിലും കൃത്യമായ ലൈനും ലെങ്ത്തും നവീനിന്റെ പ്രത്യേകതയാണ്. നേരത്തെ നവീൻ ഒരുപാട് വമ്പൻ താരങ്ങളുമായി ഉടക്കിയിട്ടുണ്ട് എന്നതാണ് വസ്തുത. അന്നൊക്കെയും അവർക്ക് കൃത്യമായ മറുപടി നൽകിയാണ് നവീൻ മടങ്ങിയിട്ടുള്ളത്. അതിന് തുടർച്ച തന്നെയാണ് വിരാട് കോഹ്ലിക്കെതിരെ ഉണ്ടായ പ്രതികരണവും.

Read Also -  "സ്പിന്നർമാരാണ് ലോകകപ്പിൽ ഞങ്ങളെ രക്ഷിച്ചത്, ഒരാളെങ്കിലും കുറവായിരുന്നെങ്കിൽ.."- പരസ് മാമ്പ്രെ..
FvEFP0UXsAAci6p

മുൻപ് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ മുൻ പാക്കിസ്ഥാൻ നായകനും ഇതിഹാസവുമായ ഷാഹിദ് അഫ്രിദിയുമായി നവീൻ ഉൽ ഹഖ് വാക്പൊരിൽ ഏർപ്പെട്ടിരുന്നു. തന്റെ നേരെ വരുന്നത് സീനിയർ താരമാണോ, ജൂനിയർ താരമാണോ എന്നൊന്നും നോക്കാതെയുള്ള പ്രതികരണമാണ് നവീനിൽ നിന്ന് എല്ലായിപ്പോഴും ഉണ്ടാകുന്നത്. മാത്രമല്ല സീനിയർ താരങ്ങൾക്ക് പലപ്പോഴും നവീൻ ആവശ്യമായ ബഹുമാനം കൊടുക്കുന്നില്ല എന്ന രീതിയിലും അന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. അഫ്രീദിയുമായുള്ള വാക്പോര് കയ്യാങ്കളി വരെ എത്തുകയും ചെയ്തിരുന്നു. ശേഷം പാകിസ്താന്റെ സൂപ്പർ ബോളറായ മുഹമ്മദ് അമീറുമായി നവീൻ കൊരുത്തിട്ടുണ്ട്. ഇത്തരം സൂപ്പർതാരങ്ങളൊക്കെയും നവീൻ യുവതാരമാണ്, തങ്ങളുമായി ഉടക്കില്ല എന്ന തരത്തിലാണ് സ്ലെഡ്ജ് ചെയ്യാനുള്ളത്. പക്ഷേ അതൊന്നും കൂസലാക്കാത്ത കളിക്കാരനാണ് നവീൻ.

എന്തായാലും മൈതാനത്ത് ഒരുപാട് അപ്രതീക്ഷിതമായ സംഭവങ്ങൾ നവീനും കോഹ്ലിയും തമ്മിൽ ഉണ്ടാവുകയുണ്ടായി. പല ഇന്ത്യൻ താരങ്ങളും വിരാട് കോഹ്ലിയുടെ അമിതമായ ദേഷ്യത്തിന് മറുപടി നൽകാത്തത് ഇന്ത്യൻ ടീമിലെ സ്ഥാനവും മറ്റും കരുതിയാണ്. എന്നാൽ ഒരു വിദേശ കളിക്കാരന് അങ്ങനെയൊരു കാര്യം ശ്രദ്ധിക്കേണ്ടതില്ല എന്നതൊരു വസ്തുതയാണ്. മാത്രമല്ല എന്തായാലും മൈതാനത്തെ ഈ കോലാഹലങ്ങൾ വരും ദിവസങ്ങളിൽ ചർച്ചയാകും എന്നത് ഉറപ്പാണ്. ഇത് ഇന്ത്യൻ ക്രിക്കറ്റിനെ വലിയ രീതിയിൽ ബാധിക്കാനും സാധ്യതയുണ്ട്.

Scroll to Top