ആ സമയം എത്തി. ലോകകപ്പിനു ശേഷം ബ്രാവോ വിരമിക്കും.

Dwayne Bravo has confirmed his retirement

ഐസിസി ടി20 ലോകകപ്പിനു ശേഷം വിരമിക്കുമെന്നു പ്രഖ്യാപിച്ചു വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയന്‍ ബ്രാവോ. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിനു ശേഷം സംസാരിക്കുമ്പോഴാണ് ഡ്വെയന്‍ ബ്രാവോ ഇക്കാര്യം അറിയിച്ചത്. നേരത്തെ 2018 ല്‍ വിരമിച്ച താരം 2019 ല്‍ അത് തിരുത്തി രാജ്യാന്തര ജേഴ്സിയില്‍ എത്തിയിരുന്നു.

” ആ സമയം വന്നു എന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഒരു നല്ല കരിയറാണ് ഉണ്ടായത്. 18 വര്‍ഷത്തെ കരിയറില്‍ കുറച്ച് ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ രാജ്യത്തിനു വേണ്ടി പ്രതിനിധീകരിച്ചതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ് ”

വെസ്റ്റ് ഇന്‍ഡീസ് ജേഴ്സിയില്‍ രണ്ട് ലോകകപ്പില്‍ മുത്തമിടാന്‍ ബ്രാവോക്ക് കഴിഞ്ഞു. 2012 ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് കരീബിയന്‍ ടീം കിരീടം നേടിയപ്പോള്‍ വിന്നിംഗ് ക്യാച്ച് നേടിയത് ബ്രാവോയായിരുന്നു. 2016 ലായിരുന്നു മറ്റൊരു കിരീട നേട്ടം. ആഗോള വേദിയില്‍ ഞങ്ങളുടെ പേരുകള്‍ കാണിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ബ്രാവോ പറഞ്ഞു.

സ്ലോ ബോള്‍ വേരിയേഷനുകള്‍ കൊണ്ട് മികച്ച ഡെത്ത് ബോളറും, അവസാന നിമിഷം കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്ന ഓള്‍റൗണ്ടറാണ് ബ്രാവോ. ടീമിനായി ഇതുവരെ 90 മത്സരങ്ങള്‍ കളിച്ച താരം 1245 റണ്‍സും 78 വിക്കറ്റും നേടി.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.
Scroll to Top