ദ്രാവിഡിനും സംഘത്തിനും തിരിച്ചടി :ആ പ്ലാൻ നടക്കില്ല

ക്രിക്കറ്റ്‌ ലോകത്തെ ഏറ്റവും പ്രധാനപെട്ട വിശേഷങ്ങളിലൊന്നാണ് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ്‌ എത്തുന്നത്. വളരെയേറെ നാളുകളായി അനേകം ക്രിക്കറ്റ്‌ ആരാധകർ പങ്കുവെച്ച ഈ വലിയ ആഗ്രഹം പക്ഷേ നടക്കുവാൻ പോകുന്നത് വരാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിലാണ്. ജൂലൈ ആദ്യ വാരം മുതൽ ആരംഭിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനം മൂന്ന് ഏകദിനവും ഒപ്പം മൂന്ന് ടി :20 മത്സരങ്ങലും ഉൾപ്പെടുന്നതാണ് പര്യടനം. പരമ്പരയിലെ ആദ്യ ഏകദിനം ജൂലൈ പതിമൂന്നിന് നടക്കും. ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ടീമിൽ സഞ്ജു സാംസണും ഇടം നേടി.

എന്നാൽ വരാനിരിക്കുന്ന പര്യടനത്തിന് മുന്നോടിയായി ലങ്കയിൽ എത്തിയ ശേഷം പരിശീലന മത്സരം കളിക്കാനുള്ള ഇന്ത്യൻ ടീമിന്റെ ആഗ്രഹത്തിൽ വളരെ ശക്തമായ എതിർപ്പ് അറിയിച്ച് ലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ രംഗത്തെത്തി. യുവതാരങ്ങളും പുതുമുഖ കളിക്കാരും ഉൾപ്പെടുന്ന ടീമിന് മത്സരങ്ങൾക്ക് മുൻപായി വളരെ ഏറെ മത്സരപരിചയം ലഭിക്കാനായി കോച്ച് ദ്രാവിഡ്‌ ചില പരിശീലന മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് ആഗ്രഹം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിനെ അറിയിച്ചെങ്കിലും ലങ്കയിലെ കോവിഡ് സാഹചര്യമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്.

കോവിഡ് സാഹചര്യം വളരെ മോശമായി തുടരുന്നതും താരങ്ങളുടെ സുരക്ഷയിൽ ലങ്കൻ ബോർഡ്‌ ആശങ്ക അറിയിച്ചതിനും പിന്നാലെ മറ്റ് ടീമുകളുമായി പര്യടനത്തിൽ യാതൊരുവിധ പരിശീലന മത്സരവും നടക്കുവാൻ സാധ്യതയില്ലെന്ന് ചില ബിസിസിഐ ഉന്നതർ അറിയിക്കുന്നു. ഇത്തരം ഒരു അവസ്ഥയിൽ താരങ്ങൾ തമ്മിൽ ഇൻട്രാ സ്‌ക്വാഡ് മത്സരം കളിക്കാമെന്നാണ് ദ്രാവിഡിന്റെ പ്ലാൻ. ഇത്തരത്തിൽ ഒരു ഇൻട്രാ സ്‌ക്വാഡ് ടി :20, രണ്ട് ഏകദിനം എന്നിവ കളിക്കാനാണ് ആലോചന.