ഓപ്പണര്‍ ആര് എന്ന കാര്യത്തില്‍ എനിക്കും രോഹിതിനും സംശയം ഒന്നുമില്ലാ. കെല്‍ രാഹുലിനെ പിന്തുണച്ച് ഇന്ത്യന്‍ ഹെഡ് കോച്ച്

വളരെ മോശം പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ കാഴ്ചവക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 22 റൺസാണ് താരം ഇതുവരെയും നേടിയിട്ടുള്ളത്. ഇതുവരെ ഒരു മത്സരത്തിലും രണ്ടക്കം താരം കടന്നിട്ടില്ല. 4,9,9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നും രാഹുൽ നേടിയത്. താരത്തിന്റെ മോശം പ്രകടനത്തിൽ കടുത്ത വിമർശനങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.

നാളെയാണ് ലോകകപ്പിലെ ഇന്ത്യയുടെ നാലാം മത്സരം. ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് സെമി സ്ഥാനം ഉറപ്പിക്കാൻ വിജയം അനിവാര്യമാണ്. മത്സരത്തിനു മുൻപായി നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുലിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. “അവൻ മികച്ച കളിക്കാരനാണ്, അത് അവൻ തെളിയിച്ചിട്ടുണ്ട്. 20-20 യിൽ ഇത് സംഭവിക്കാവുന്നതാണ്. മുൻ നിര ബാറ്റ്സ്മാൻമാർക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ഈ ടൂർണമെന്റ് ഭയങ്കര ബുദ്ധിമുട്ടാണ്. പരിശീലന മത്സരങ്ങളിൽ പാറ്റ് കമ്മിൻസിനെതിരെയും മിച്ചൽ സ്റ്റാർക്കിനെതിരെയും അവൻ മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.

Untitled design 29

അടുത്ത മത്സരങ്ങളിൽ അവൻ മികച്ച രീതിയിൽ കളിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ കഴിവുകൾ നമുക്ക് അറിയാവുന്നതാണ്. ഈ സന്ദർഭങ്ങളിൽ അവൻ മികച്ചതാണ്. സന്ദർഭങ്ങൾക്ക് അനുസരിച്ച് കളിക്കുവാൻ അവന് അറിയാം. അവൻ കളിക്കുന്ന രീതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. കളിക്കാരുമായി നമുക്ക് ഒരുപാട് സംഭാഷണങ്ങൾ ഉണ്ടാകും. അതെല്ലാം പുറത്തു പറയാൻ ബുദ്ധിമുട്ടാണ്. അവന് പിന്തുണ ഉണ്ടെന്ന് അറിയാം. ഈ ടൂർണമെന്റിൽ ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്നും അറിയാം. നമ്മൾ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പല സന്ദർഭങ്ങളിലും പല താരങ്ങളും കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുള്ളതാണ്. അവന് പരിക്ക് പറ്റിയ കാലം

285340.4

ഉണ്ടായിരുന്നു. നായകൻ രോഹിത് ശർമയുടെ കളിക്കാരിലുള്ള വിശ്വാസം മികച്ചതാണ്. പുറത്തുനിന്ന് ആളുകൾ പറയുന്നത് ഞങ്ങൾ ശ്രദ്ധിക്കുന്നില്ല. ഞങ്ങൾക്ക് വ്യക്തമായ പ്ലാനുകൾ ഉണ്ട്, ഞങ്ങളുടെ കളിക്കാരിൽ വിശ്വാസവും ഉണ്ട്. ആളുകളുടെ ഉയർച്ചയും കാഴ്ചയും ഞങ്ങൾ മനസ്സിലാക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ പറ്റിയും ഞങ്ങൾക്ക് നന്നായി അറിയാം. ഇവിടെ ഞങ്ങളുടെ കൂടെയുള്ളവർ അവരുടെ ക്വാളിറ്റി കൊണ്ട് മാത്രമാണ്.

ഈ സന്ദർഭങ്ങളിൽ, അവന് കുറച്ച് സമയം നൽകാൻ ഞങ്ങൾക്ക് സാധിക്കും. ഞാൻ നേരത്തെ പറഞ്ഞതുപോലെ അവനെ ഞങ്ങൾ പിന്തുണയ്ക്കും. ഓസ്ട്രേലിയയിൽ തന്നെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അവൻ്റെ പ്രകടനം ഞാൻ കണ്ടതാണ്. അവന് ഉണ്ടാക്കാൻ സാധിക്കുന്ന സ്വാധീനം എനിക്കറിയാം. ഓപ്പണിങ്ങിൽ ആര് വേണമെന്ന കാര്യത്തിൽ എനിക്കും ശർമക്കും യാതൊരുവിധ സംശയവുമില്ല.”- രാഹുൽ ദ്രാവിഡ് പറഞ്ഞു