രാഹുൽ ദ്രാവിഡ് എന്നെ തല്ലിയേനെ. ദ്രാവിഡിന്റെ കോപത്തിൽ വിറച്ച് വീണ അക്തർ.

akthar and dravid

ക്രിക്കറ്റ് മൈതാനത്ത് വാക്പോരുകൾ സർവ്വസാധാരണമായ കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിലാണ് ഇത്തരം കാര്യങ്ങൾ ചൂടുപിടിക്കാറുള്ളത്. അത്തരത്തിൽ 2004ലെ ഇന്ത്യയുടെ പാക്കിസ്ഥാൻ പര്യടനത്തിനിടെയുണ്ടായ ഒരു രസകരമായ സംഭവം മുൻ പാക് ബോളർ അക്തർ വിവരിക്കുകയുണ്ടായി. മൈതാനത്ത് ഏറ്റവും ശാന്തശീലനായി കാണപ്പെടുന്ന ഇന്ത്യൻ താരങ്ങളായ രാഹുൽ ദ്രാവിഡ് മുഹമ്മദ് കൈഫും താനുമായി കൊമ്പുകോർത്ത അനുഭവമാണ് അക്തർ പറയുന്നത്.

“ഞാൻ ആദ്യമായാണ് ക്രിക്കറ്റിലെ ജെന്റിൽമാൻമാർ ഇത്തരത്തിൽ പെരുമാറുന്നത് കാണുന്നത്. ആ മത്സരത്തിൽ കൈഫിന് ഞാനുമായി കൊമ്പ് കോർക്കണമായിരുന്നു. ഞങ്ങൾ മൈതാനത്ത് ഓടുന്നതിനിടെ പരസ്പരം കൂട്ടിയിടിച്ചു. അതിനു തൊട്ടുമുമ്പ് ഞാൻ ബോൾ ചെയ്യാൻ ഓടിയെടുത്ത സമയത്ത് പെട്ടെന്ന് കൈഫ് ക്രീസിൽ നിന്നും മാറിനിന്നു. ഞാൻ അയാളോട് ഒന്നും തന്നെ പറഞ്ഞില്ല. എന്നാൽ എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു. ഞാൻ കൈഫിനെ പുറത്താക്കാൻ ശ്രമിച്ചു.”- അക്തർ പറയുന്നു.

98234.2

“മത്സരത്തിൽ ഞങ്ങൾ വിജയത്തിനടുത്ത് എത്തിയിരുന്നു. ആ സമയത്ത് രാഹുൽ ദ്രാവിഡ് എന്റെ അടുത്തേക്ക് ഓടിയെത്തി. ഞാൻ എന്റെ വഴിയെ ഓടാം, താങ്കൾ താങ്കളുടെ വഴിയെ ഉള്ളൂ എന്ന് ഞാൻ രാഹുലിനോട് പറഞ്ഞു. രാഹുൽ നല്ല ദേഷ്യത്തിൽ ആയിരുന്നു. ഞാൻ രാഹുലിനോട് പറഞ്ഞു ‘രാഹുൽ താങ്കൾ എന്തുകൊണ്ടാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത്? കാലാവസ്ഥ മാറുന്നത് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ എനിക്ക് ഈ പെരുമാറ്റം മനസ്സിലാകുന്നില്ല. നിങ്ങൾക്കും പോരാടാമല്ലോ’ “- അക്തർ കൂട്ടിച്ചേർക്കുന്നു.

See also  ചെപ്പോക്കില്‍ ചെന്നൈ തന്നെ രാജാക്കന്‍മാര്‍. ഗുജറാത്ത് ടൈറ്റന്‍സിനു വമ്പന്‍ തോല്‍വി.

വളരെ പ്രശസ്തമായ ഒരു ദ്വിരാഷ്ട്ര പരമ്പര തന്നെയാണ് 2004ൽ നടന്നത്. 1989 നുശേഷം ആദ്യമായിയായിരുന്നു ഇന്ത്യ പാക്കിസ്ഥാനിൽ പര്യടനം നടത്തിയത്. ഒപ്പം 2003ലെ ലോകകപ്പിന് ശേഷമുള്ള ആദ്യ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടമായിരുന്നു ഇത്. പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകൾ അക്തർ നേടുകയുണ്ടായി.

Scroll to Top