പരിശീലകനായി ദ്രാവിഡ്‌ എത്തുമ്പോൾ ഈ മാറ്റം ഉറപ്പ് :വാചാലനായി സച്ചിൻ

ലോകക്രിക്കറ്റിൽ ഇന്നും വളരെയേറെ ആരാധകരുള്ള താരമാണ് സച്ചിൻ. ഏറെ ആരാധകർ ഇന്നും ക്രിക്കറ്റ്‌ ദൈവമായി വിശേഷിപ്പിക്കുന്ന സച്ചിൻ ക്രിക്കറ്റിനെ സംബന്ധിച്ച പല വിഷയങ്ങളിലും തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്. മുൻപ് സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ഫോർമാറ്റിലും ചില മാറ്റങ്ങൾക്കായി ഐസിസിക്ക് ചില നിർദ്ദേശങ്ങൾ നൽകിയത് വൻ വാർത്തയായിരുന്നു. ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോൽവി ഞെട്ടിക്കുന്നതാണ് എന്ന് പറഞ്ഞ സച്ചിൻ കിരീടം നേടിയ ന്യൂസിലാൻഡ് ടീമിനെ അഭിനന്ദിക്കാനും മറന്നില്ല. ടെസ്റ്റ് ലോകകപ്പ് ക്രിക്കറ്റിന്റെ ഉയർച്ചക്ക് സഹായകമാകുമെന്നാണ് സച്ചിന്റെ അഭിപ്രായം. കൂടാതെ ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ലങ്കൻ ടീമിന് എതിരായ ലിമിറ്റഡ് ഓവർ പരമ്പരകളെ കുറിച്ചും സച്ചിൻ വാചാലനായി.

വരുന്ന ലങ്കൻ പര്യടനം ഇന്ത്യൻ ടീമിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ഏറെ വലിയ പങ്കുവഹിക്കുമെന്നും സച്ചിൻ അഭിപ്രായം വിശദമാക്കി.കൃത്യമായ പദ്ധതികളോടെ ഇറങ്ങുന്ന ഒരു ടീമിനെ നമുക്ക് ലങ്കൻ പര്യടനത്തിൽ കാണമെന്ന് പറഞ്ഞ സച്ചിൻ പല യുവതാരങ്ങളും മുൻപ് രാഹുൽ ദ്രാവിഡിന്റെ കീഴിൽ കളിച്ചത് ഉപകാരമാകുമെന്നും വിശദീകരിച്ചു. വരുന്ന ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ആയ്ചകൾ മുൻപ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. യുവ താരങ്ങൾക്ക്‌ ഒപ്പം പടിക്കൽ,ചേതൻ സക്കറിയ അടക്കമുള്ള പുതുമുഖ താരങ്ങളും സ്‌ക്വാഡിൽ സ്ഥാനം നേടി

“മുൻപ് പല താരങ്ങളെയും ദ്രാവിഡ്‌ തന്നെ പല തവണ പരിശീലിപ്പിച്ചിട്ടുണ്ട് അതിനാൽ അവർക്ക് എല്ലാം വിശദമായി കാര്യങ്ങളും ഒപ്പം ദ്രാവിഡിന്റെ രീതികളും അറിയാം . അധികം പരിശീലനം ഇനി ആവശ്യമുള്ള താരങ്ങളുമല്ല അവർ. കവർ ഡ്രൈവ് കളിക്കാനും ഔട്ട്‌ സ്വിങ്ങ് എറിയാനും ഒക്കെ അവരെ ആരും പഠിപ്പിക്കേണ്ട സാഹചര്യവും ഇല്ല. ദ്രാവിഡ്‌ എപ്പോഴും കളിക്കളത്തിലും ഡ്രസിങ് റൂമിലും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്ന പരിശീലകനാണ് “സച്ചിൻ വാചാലനായി

മലയാളി ക്രിക്കറ്റ്‌ പ്രേമികളും വളരെ ആകാംക്ഷയോടെ ലങ്കൻ പര്യടനത്തിലെ ഏകദിന, ടി :20 പരമ്പരകൾക്കായി കാത്തിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ച് വരവിൽ ഫോം കണ്ടെത്തുവാനുള്ള തീവ്ര പ്രാർത്ഥനയിലാണ് ആരാധകർ. നിലവിൽ ഇന്ത്യൻ ടീം താരങ്ങൾ മുംബൈയിൽ ക്വാറന്റൈനിലാണ്.