ഗില്ലിനെ സച്ചിനോടും കോഹ്ലിയോടും താരതമ്യം ചെയ്യുന്നത് മണ്ടത്തരം. മുൻ ഇന്ത്യൻ കോച്ചിന്റെ വാക്കുകൾ ഇങ്ങനെ.

gill batting

2023 ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ബാറ്റർ ശുഭമാൻ ഗിൽ കാഴ്ചവെച്ചത്. ഗില്ലിന്റെ ഈ മികച്ച പ്രകടനത്തിന് ശേഷം പ്രശംസകളുമായി മുൻ ഇന്ത്യൻ താരങ്ങളടക്കം രംഗത്ത് വരികയുണ്ടായി. പലരും ഗില്ലിനെ ഇന്ത്യയുടെ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി തുടങ്ങിയവരോടാണ് ഉപമിച്ചിരുന്നത്. എന്നാൽ ഇത്രനേരത്തെ ഗില്ലിനെ ഇവരുമായി താരതമ്യം ചെയ്യുന്നത് അത്ര അഭികാമ്യമായി തോന്നുന്നില്ല എന്നാണ് മുൻ ഇന്ത്യൻ കോച്ച് ആയ ഗ്യാരി കിർസ്റ്റൻ പറയുന്നത്. ഗിൽ എല്ലാംകൊണ്ടും മികച്ച ഒരു കളിക്കാരനാണെന്നും, എന്നാൽ ഇപ്പോൾ തന്നെ ഗില്ലിനെ ഇത്തരത്തിൽ പ്രശംസിക്കുന്നത് ശരിയല്ലെന്നും കിർസ്റ്റൻ പറയുന്നു.

“ഗില്‍ വളരെ പ്രതിഭയുള്ള കളിക്കാരനാണ്. ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും വലിയ കളിക്കാരനാവാനുള്ള അസാമാന്യമായ പ്രതിഭയും വൈഭവ്യവും നിശ്ചയദാർഢ്യവുമൊക്കെ ഗില്ലിനുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അദ്ദേഹം തന്റെ കരിയറിൽ യാത്ര ആരംഭിച്ചത് മാത്രമേയുള്ളൂ. അതിനാൽ അതിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ വിരാട് കോഹ്ലിയോടും സച്ചിൻ ടെണ്ടുൽക്കരോടും താരതമ്യം ചെയ്യുന്നത് അന്യായമായ കാര്യമാണ്. അത് ചെയ്യാൻ പാടില്ല.”- കിർസ്റ്റൻ പറയുന്നു.

See also  മണ്ടനല്ല. തിരുമണ്ടന്‍. മുംബൈക്ക് വേണ്ട. ഗുജറാത്തിലേക്ക് തിരിച്ചു പോവാന്‍ ആവശ്യപ്പെട്ട് ആരാധകര്‍.
20230526 214719

“ഗില്ലിന് വളരെ വിജയകരമായ ഒരു കരിയർ സൃഷ്ടിക്കാൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി എല്ലാ ഫോർമാറ്റുകളിലും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്ത് വലിയ കളിക്കാരനായി മാറാൻ ഗില്ലിന് സാധിക്കും. അതിനുദാഹരണം കൂടിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ.”- കിർസ്റ്റൻ കൂട്ടിച്ചേർത്തു.

2023 ഐപിഎല്ലിൽ ഗില്ലിന്റെ ഒരു തേരോട്ടം തന്നെയായിരുന്നു കാണാൻ സാധിച്ചത്. ഗുജറാത്ത് ടൈറ്റൻസ് ടീമിനായി 17 മത്സരങ്ങൾ കളിച്ച ഗിൽ 890 റൺസാണ് നേടിയത്. 59 റൺസ് ശരാശരിയിൽ ആയിരുന്നു ഗില്ലിന്റെ ഈ നേട്ടം. ഇങ്ങനെ 2023 ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് ജേതാവായും ഗിൽ മാറുകയുണ്ടായി. ശേഷം നിലവിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ഗിൽ. മാത്രമല്ല 2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഗിൽ അന്താരാഷ്ട്ര മത്സരങ്ങളിലും മികവു കാട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

Scroll to Top