അയൽവാസിയുടെ ഭാര്യ പ്രയോഗത്തിൽ മാപ്പുമായി സൂപ്പർ താരം :വിമർശിച്ച് ആരാധകർ

ക്രിക്കറ്റ്‌ ലോകത്തും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിലും വളരെയേറെ ചർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ മാറിയത് ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ദിനേശ് കാർത്തിക്കിന്റെ വിവാദ പരാമർശമാണ്. ശ്രീലങ്ക : ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ കമന്റ്റിക്കിടയിലാണ് ദിനേശ് കാർത്തിക്ക്‌ പങ്കുവെച്ച ഒരു അഭിപ്രായം വളരെയേറെ വിവാദമായി മാറിയത്. നിലവിൽ താരം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീമിലെ ബാറ്റ്‌സ്മാനും ഒപ്പം വിക്കറ്റ് കീപ്പറുമാണ്. ഇത്തവണ ഐപിൽ സീസണിൽ മോശം ബാറ്റിംഗിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേട്ട കാർത്തിക് വിവാദ പരാമർശത്തിന് പൂർണ്ണമായി മാപ്പ് പറഞ്ഞതാണ് ഇപ്പോൾ അനവധി ക്രിക്കറ്റ്‌ ആരാധകർ ഏറ്റെടുക്കുന്നത്. മറ്റുള്ള താരങ്ങളുടെ ബാറ്റുകൾ ചിലപ്പോൾ ഒക്കെ അയൽവാസിയുടെ ഭാര്യയെ പോലെയാണ് എന്നുള്ള കാർത്തിക്കിന്റെ അഭിപ്രായമാണ് വിവാദമായി മാറിയത്

തന്റെ അത്തരം പരാമർശം വളരെ ഏറെ അനുചിതമായിയെന്ന് പറഞ്ഞ ദിനേശ് കാർത്തിക് അത്തരം ഒരു കാര്യം താൻ ഒരിക്കലും ആവർത്തിക്കില്ല എന്നും വിശദമാക്കി . “അന്ന് പറഞ്ഞതിൽ ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. അന്ന് ഞാൻ പറഞ്ഞത് പ്രത്യകിച്ച് ഒന്നും ഉദ്ദേശിച്ചല്ല. പക്ഷേ അതെല്ലാം കൈവിട്ട് പോയി. എല്ലാവരോടും ഇക്കാര്യത്തിൽ ഞാൻ ഖേദം അറിയിക്കുന്നു. ഇനി ഒരിക്കൽ പോലും ഞാൻ ഈ തെറ്റ് ആവർത്തിക്കില്ല “കാർത്തിക് അഭിപ്രായം വിശദമാക്കി.

അതെസമയം പ്രസ്താവനക്ക്‌ പിന്നാലെ താരത്തിനെതിരെ വിമർശനം ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും മുൻ താരങ്ങളിൽ നിന്നും ശക്തമാണ്.പല താരങ്ങൾക്കും സ്വന്തം ബാറ്റിനേക്കാൾ പ്രിയവും ഒപ്പം ഇഷ്ടവും മറ്റുള്ളവരുടെ ബാറ്റുകളാണ് എന്ന് പറയവേയാണ് കാർത്തിക് ചില താരങ്ങൾക്ക് അയൽവാസിയുടെ ഭാര്യ പോലെയാണ് ബാറ്റുകൾ എന്ന് പറഞ്ഞത്.

അതേസമയം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ മത്സരം നിയന്ത്രിച്ചു കമന്റേറ്റർമാരിൽ ഇടം നേടിയ ദിനേശ് കാർത്തിക്കിന് അഭിനന്ദനങ്ങൾ ഏറെ ആരാധകരിൽ നിന്നും ലഭിച്ചു. തന്റെ ഭാര്യയും അമ്മയും സംഭവത്തിന് ശേഷം വീട്ടിൽ എത്തിയപ്പോൾ തന്നെ ഏറെ വഴക്ക് പറഞ്ഞതയും തുറന്ന് പറഞ്ഞ കാർത്തിക് പുത്തൻ ചുമതല ഏറെ ഇഷ്ടപെടുന്നതായി വിശദമാക്കി