റിഷഭ് പന്തിനു അവസരം വരുന്നു. ഇന്ത്യയുടെ ഫിനിഷര്‍ പുറത്തേക്ക്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യന്‍ സ്ക്വാഡിലെ ഏറ്റവും പ്രായം കൂടിയ താരമാണ് ദിനേശ് കാര്‍ത്തിക്. ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരമായ ബംഗ്ലാദേശിനെതിരെ താരം ഉണ്ടാവുമോ എന്നത് സംശയത്തിലാണ്. പ്രോട്ടീസിനെതിരെയുള്ള മത്സരത്തില്‍ താരത്തിനു പുറത്തിനു പരിക്കേറ്റു.

മത്സരത്തില്‍ താരം 15 പന്തില്‍ 6 റണ്‍സാണെടുത്തത്. ബവുമയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ച് പിടിക്കുകയും ചെയ്തു. മത്സരത്തില്‍ കീപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ 15ാം ഓവറിന്‍റെ അവസാനമാണ് താരത്തിനു വേദന അനുഭവപ്പെട്ടത്.

FgUfDrhWIAAhe5Y

താരം ഉടന്‍ തന്നെ ഫിസിയോടൊപ്പം ഗ്രൗണ്ടില്‍ നിന്നും തിരിച്ചു കയറി. പോകുമ്പോള്‍ പുറം പിടിച്ചാണ് താരം മടങ്ങിയത്. ഉടന്‍ തന്നെ പകരക്കാരനായി റിഷഭ് പന്ത് കീപ്പ് ചെയ്യാന്‍ എത്തി.

ദിനേശ് കാര്‍ത്തികിന്‍റെ പരിക്ക് ഭുവനേശ്വര്‍ കുമാറും സ്ഥീകരിച്ചു. ” കാര്‍ത്തികിന് പുറത്ത് പ്രശ്നങ്ങളുണ്ടെന്ന് എനിക്കറിയാം. ഫിസിയോ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ഞങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കും ”

FgEXn0JUYAAuiOu

ദിനേശ് കാര്‍ത്തികിനു മത്സരം നഷ്ടമായാല്‍ പകരം റിഷഭ് പന്തിനാകും വിക്കറ്റ് കീപ്പിങ്ങ് ജോലികള്‍. നവംബര്‍ 2 നാണ് മത്സരം