പുലർച്ചെ മൂന്ന് മണി വരെ അവർ ഉറങ്ങിയിരുന്നില്ല :വെളിപ്പെടുത്തി ദിനേശ് കാർത്തിക്

images 2021 09 02T015827.425

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ക്രിക്കറ്റ്‌ പ്രേമികൾ ആരും പ്രതീക്ഷിച്ച പോലെ അല്ല അവസാനിച്ചത്. ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ പരമ്പരയിലെ അഞ്ചാം ടെസ്റ്റ്‌ മത്സരം ഉപേക്ഷിച്ച സാഹചര്യത്തിലാണ് പരമ്പര നിർത്തിവെക്കുന്നു എന്നുള്ള അറിയിപ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡും ഒപ്പം ഇന്ത്യൻ ടീം മാനേജ്മെന്റ് പുറത്തുവിട്ടത്. ഇന്ത്യൻ സ്‌ക്വാഡിലുള്ള പല താരങ്ങളും കോവിഡ് വ്യാപന സാഹചര്യത്തിൽ ആശങ്കകൾ അറിയിച്ചതും ഒപ്പം താരങ്ങളുടെ കൂടി ആരോഗ്യ കാര്യവും പരിഗണിച്ചാണ് ഈ സുപ്രധാന നിലപാടിലേക്ക് ഇരു ടീമുകളും എത്തിയത്.ഐസിസി ടെസ്റ്റ്‌ ലോകകപ്പ് ഭാഗമായ ഈ പരമ്പരയിലെ വിജയിയെ കൂടി നിശ്ചയിക്കുന്ന അവസാന ടെസ്റ്റ്‌ എന്നാകും നടക്കുകയെന്നതിൽ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല.

എന്നാൽ ടീം ഫിസിയോക്ക്‌ അഞ്ചാം ടെസ്റ്റ്‌ മത്സരം ആരംഭിക്കുന്നതിന്റെ തലേ ദിവസം കോവിഡ് പോസിറ്റീവായി മാറിയ വാർത്ത ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങൾ പലർക്കും ഏറെ ആശങ്കകൾ മാത്രമാണ് സമാനിച്ചത് എന്നും വിശദമാക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്.താരങ്ങളുമായി താൻ വളരെ അധികം സമയം സംസാരിച്ചിരുന്നു എന്നും പറഞ്ഞ കാർത്തിക് താരങ്ങൾ എല്ലാം സമ്മർദ്ധത്തിളായിരുന്നു എന്നും തുറന്ന് പറഞ്ഞു. താരങ്ങളിൽ ചിലർക്ക് ഒപ്പം സംസാരിച്ചപ്പോൾ അവർ എല്ലാം പുലർച്ച മൂന്ന് മണി വരെ ഉറങ്ങാതെയിരുന്നത് തനിക്ക് അറിയുവാനായി കഴിഞ്ഞതും മുൻ താരം വിവരിച്ചു.

See also  ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

“ഞാൻ താരങ്ങളിൽ ചിലരുമായി പല തവണ ഫോണിൽ സംസാരിച്ചു. പല താരങ്ങളും പുലർച്ച 3 മണിക്ക് പോലും ഉറങ്ങിയിരുന്നില്ല. അഞ്ചാം ടെസ്റ്റിനായി തയ്യാറാവാണോ എന്നുള്ള സംശയം അവരുടെ എല്ലാം മനസ്സിലുണ്ടായിരുന്നു. എത്ര നാളുകളായി അവർ എല്ലാം ഈ ബയോ ബബിൾ ജീവിതത്തിലാണ്.മൂന്ന് പരിശീലകരും ഐസൊലേഷനിലാണ്. അവരുടെ അഭാവത്തിൽ ഫിസിയോക്ക്‌ ഒപ്പമാണ് മിക്ക താരങ്ങളും തയ്യാറെടുപ്പ് നടത്തിയത്. താരങ്ങളുടെ ആശങ്കകൾ ന്യായമാണ്. ഐപിൽ, ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് എന്നിവയാണ് വരാനുള്ളത്.” ദിനേശ് കാർത്തിക് അഭിപ്രായം തുറന്ന് പറഞ്ഞു

Scroll to Top