കൊൽക്കത്ത ടീം നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയതാണോ :മനസ്സ് തുറന്ന് ദിനേശ് കാർത്തിക്

ക്രിക്കറ്റ്‌ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും കൂടാതെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീം മുൻ നായകനുമായ ദിനേശ് കാർത്തിക്. ഐപിൽ പതിമൂന്നാം സീസണിൽ ഏറെ ചർച്ചയായി മാറിയത് കൊൽക്കത്ത ടീം ദിനേശ് കാർത്തിക്കിനെ ക്യാപ്റ്റൻസി റോളിൽ നിന്നും അവിചാരിതമായി ആ സീസണിലെ പാതിവഴിയിൽ മാറ്റിയത് ആണ്.എന്നാൽ പതിനാലാം സീസണിലും ഇയാൻ മോർഗന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത ടീം കളിക്കാനിറങ്ങിയത്. ടീം മാനേജ്മെന്റ് എന്തുകൊണ്ടാണ് തന്നെ മാറ്റി പകരം ഇയാൻ മോർഗനെ നായകനായി കൊണ്ടുവന്നത് എന്നതിൽ കാർത്തിക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യമായി ഈ വിഷയത്തിൽ തന്റെ നയം വിശദമാക്കുകയാണ് താരം

ടീമിന്റെ പ്രകടനം വളരെ മോശമായി മാറി എന്നതിനൊപ്പം ബാറ്റ്‌സ്മാനെന്ന റോളിൽ പോലും കാർത്തിക്കിന് തിളങ്ങുവാൻ സാധിച്ചില്ല. താരത്തിന്റെ മോശ ബാറ്റിങ് കൂടിയാണ് ക്യാപ്റ്റൻസി പദവി അന്ന് നഷ്ടമാകുവാൻ കാരണമായാതെന്നും ആരാധകർ അഭിപ്രായപെട്ടിരുന്നു പക്ഷേ താൻ ആ സീസണിൽ നേരിട്ട പ്രധാനപെട്ട ഒരു പ്രശ്നം വ്യക്തമാക്കുകയാണ് താരം.

“നായക സ്ഥാനത്ത് നിന്ന് മാറുവാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു.എന്റെ അവസ്ഥ ടീം മാനേജ്മെന്റ് ഭംഗിയായി മനസ്സിലാക്കിയെന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ക്യാപ്റ്റൻ സ്ഥാനത്ത് ഞാൻ തുടരുവാൻ മാനസികമായി ഒട്ടും തയ്യാറല്ലായിരുന്നു. അത്തരം സാഹചര്യം മനസ്സിലാക്കി എന്നെ മാറ്റിയതിന്റെ മൊത്തം ക്രെഡിറ്റും ടീം മാനേജന്റിന് നൽകുന്നു. ആരോടും പരിഭവമില്ല. “കാർത്തിക് അഭിപ്രായം വിശദമാക്കി.

അതേസമയം കൊൽക്കത്ത ടീമിനെ നയിക്കാൻ ഏറെ അനുയോജ്യനാണ് മോർഗൻ എന്നും കാർത്തിക് തുറന്ന് പറഞ്ഞു.”ഞാൻ നായക സ്ഥാനം ഒഴിയാൻ ആഗ്രഹിച്ചപ്പോൾ ടീമിന്റെ എല്ലാ വിശ്വാസവും ഏറ്റെടുക്കാൻ മോർഗൻ ടീമിലുണ്ടായിരുന്നു. ആരോടും എനിക്ക് പരിഭവമില്ല “കാർത്തിക് വാചാലനായി. ഐപിൽ പതിനാലാം സീസണിൽ ദിനേശ് കാർത്തിക് ഏഴ് കളികളിൽ നിന്നായി 123 റൺസ് നേടി