എന്തിനാണ് അവനിൽ ഇത്ര ദേഷ്യം :സിറാജിനെ വിമർശിച്ച് ദിനേശ് കാർത്തിക്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായകമായ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക്‌ തുടക്കം കുറിച്ചതിന് പിന്നാലെ ക്രിക്കറ്റ്‌ ആരാധകർ എല്ലാം ചർച്ചയാക്കി മാറ്റുന്ന പ്രധാന ഘടകം ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ പ്രകടനമാണ്. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ടീമിന്റെ മുഴുവൻ വിക്കറ്റും2 ഇന്നിങ്സിലും വീഴ്ത്തുവാൻ സാധിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ഏറെ കയ്യടികൾ നേടി. ആദ്യ ടെസ്റ്റിൽ ജസ്‌പ്രീത് ബുംറ ഒൻപത് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ്, താക്കൂർ, ഷമി എന്നിവർ അവരുടെ മികവ് ആവർത്തിച്ചു

എന്നാൽ ആദ്യ ടെസ്റ്റിൽ തന്റെ ബൗളിംഗ് പ്രകടനത്തിനൊപ്പം ബാറ്റ്‌സ്മാന്മാരോട് കാണിച്ച പെരുമാറ്റത്തിന്റെ കൂടി പേരിലും സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ചയായി മാറിയ താരമാണ് മുഹമ്മദ്‌ സിറാജ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തുവാൻ മുഹമ്മദ്‌ സിറാജിന് കഴിഞ്ഞെങ്കിലും താരം രണ്ടാം ഇന്നിങ്സ് ബൗളിങ്ങിനിടയിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് എതിരെ ആവേശകരമായ ചില പ്രത്യേക സെലിബ്രേഷൻ കാണിച്ചത് രൂക്ഷമായ ചില വിമർശനങ്ങൾക്കും വഴി ഒരുക്കി.

ഇപ്പോൾ സിറാജിന്റെ ഈ ഒരു അതിരുവിട്ട പെരുമാറ്റത്തിനും ഒപ്പം സെലിബ്രേഷനും എതിരെ സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം ദിനേശ് കാർത്തിക് എന്തിനാണ് ഒരു ബാറ്റ്‌സ്മാന്റെ വിക്കറ്റ് വീഴ്ത്തിയിട്ടും ഇങ്ങനെ ഒരു പ്രകോപന സെലിബ്രേഷനെന്നാണ് കാർത്തിക്കിന്റെ ചോദ്യം.”എന്തിനാണ് ഒരു ബാറ്റ്‌സ്മാനെ പുറത്താക്കിയിട്ടും സിറാജ് വീണ്ടും അതേ ബാറ്റ്‌സ്മാനെതിരെ പ്രകോപനപരമായി സംസാരിക്കുന്നത്.വിക്കറ്റ് വീഴ്ത്തി ആ ബാറ്റ്‌സ്മാനെതിരെ നിങ്ങൾ ജയിച്ചില്ലേ. പിന്നെ എന്തിനാണ് വീണ്ടും ഇങ്ങനെ ഒരു സെലിബ്രേഷൻ.ഇത്തരത്തിൽ ഒരു സെലിബ്രേഷൻ എന്ത് സന്ദേശമാണ് നൽകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉടൻ തന്നെ സിറാജ് ഈ കാര്യം പഠിക്കും എന്നാണ് വിശ്വാസം “കാർത്തിക്ക് തന്റെ അഭിപ്രായം വിശദീകരിച്ചു.

“എതിർ ടീം താരങ്ങളുമായി ആവേശം കാണിക്കാൻ ഇന്ത്യൻ ടീം ഇപ്പോൾ ഒരു മടിയും കാണിക്കുന്നില്ല. ആഗ്ഗ്രെസ്സീവ് ശൈലിയിലുള്ള കളിയാണ് ഇന്ത്യൻ ടീം കാഴ്ചവെക്കുന്നത്. പക്ഷേ ഒരിക്കലും സഹതാരത്തെ ശാന്തനാക്കുവാൻ കോഹ്ലി ശ്രമിക്കേണ്ടി വന്നത് നമ്മൾ കണ്ടിട്ടില്ല. ഒന്നാം ടെസ്റ്റിൽ നമ്മൾ വിരാട് കോഹ്ലി ഇങ്ങനെ സിറാജിന്റെ കോപം ക്ഷമിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടു ” കാർത്തിക് അഭിപ്രായം വിശദമാക്കി