അവന് അത് നേടാൻ സാധിക്കും; പ്രവചനവുമായി ദിനേശ് കാർത്തിക്

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ക്രിക്കറ്റിൽ മിന്നി നിൽക്കുന്ന താരമാണ് പാക്കിസ്ഥാൻ താരം ബാബർ അസം. നിലവിൽ രണ്ട് വൈറ്റ് ബോൾ ഫോർമാറ്റ്കളിലും നമ്പർ വൺ ബാറ്റ്സ്മാനാണ് താരം. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ചാം സ്ഥാനത്താണ് താരം. ഇപ്പോഴിതാ ബാബർ അസം എല്ലാ ഫോർമാറ്റുകളിലും നമ്പർ വൺ ആകുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻതാരം ദിനേശ് കാർത്തിക്.

“നൂറ് ശതമാനം ഉറപ്പാണ് അദ്ദേഹമത് നേടുമെന്ന്. അദ്ദേഹം ഉയർന്ന ക്വാളിറ്റിയുള്ള പ്ലെയറാണ്. അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ. അദ്ദേഹത്തിന് കുറച്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ അവസരം വരുന്നുണ്ട്. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും അദ്ദേഹം അസാമാന്യ താരമാണ്. വ്യത്യസ്തമായ പൊസിഷനുകളിൽ ഇറങ്ങി അദ്ദേഹം തെളിയിച്ചതാണ്.

images 57 2


അദ്ദേഹത്തിന് ഞാൻ എല്ലാ ആശംസകളും നേരുന്നു. അത് നേടാൻ ഉള്ള കരുത്ത് അദ്ദേഹത്തിനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്. ബാബർ അസമിനെ വിരാട് കോഹ്ലിക്കും,ജോ റൂട്ടിനും, വില്യംസണും,സ്മിത്തിനും ഒപ്പം ചേർത്ത് ഫാബ് ഫോറിന് പകരം ഫാബ് ഫൈവ് എന്ന് വിളിക്കാം.”-ദിനേഷ് കാർത്തിക് പറഞ്ഞു.

images 56 3

പാക്കിസ്ഥാനു വേണ്ടി 40 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ബാബർ 2851 റൺസ് നേടിയിട്ടുണ്ട്. 45.98 ആണ് ശരാശരി. 6 സെഞ്ച്വറികളും 21 അർദ്ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.