വീണ്ടും സ്മിത്തിന്റെ ചതി പ്രയോഗം : രൂക്ഷ വിമർശനവുമായി ക്രിക്കറ്റ് പ്രേമികൾ

പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റ് പ്രേമികൾ അങ്ങനെ പെട്ടന്ന് ഒന്നും മറക്കുവാൻ സാധ്യതയില്ല .പന്ത് ചുരണ്ടൽ  വിവാദത്തെ തുടർന്ന് ഓസീസ് നായക സ്ഥാനം വരെ  നഷ്‌ടമായ
സ്റ്റീവ്  സ്മിത്ത് വീണ്ടും   ഒരു  വിവാദക്കുരുക്കില്‍. ഇന്ത്യക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍  ഇന്ത്യൻ ബാറ്റിങിനിടയിൽ  ക്രീസിലെ റിഷഭ് പന്തിന്‍റെ ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ സ്‌മിത്ത് ശ്രമിക്കുന്നതിന്‍റെ സ്റ്റംപ് വീഡിയോ പുറത്തുവന്നതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത് .  ഇതിനെ തുടർന്ന് സ്‌മിത്തിനെതിരെ മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി  കഴിഞ്ഞു .

അഞ്ചാംദിനം ഡ്രിങ്ക്‌സ്  ഇടവേളയ്‌ക്കിടെയായിരുന്നു വിവാദമായ  സംഭവം.  ഡ്രിങ്ക്സ് ഇടവേളയ്‌ക്കിടെ ക്രീസിലെത്തിയ ഒരു താരം ഷൂ കൊണ്ട് ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ ശ്രമിക്കുന്നതാണ്  വിഡിയോയിൽ വ്യക്തമാക്കുന്നത് .അതേസമയം  തൊട്ടുപിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് വരയ്‌ക്കായി തെരയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മുന്‍പ് വരച്ച വര അദേഹത്തിന് കണ്ടെത്താനായില്ല. വര വികൃതമാക്കുന്ന താരത്തിന്‍റെ മുഖം ക്യാമറയില്‍ വ്യക്തമല്ലെങ്കിലും ജഴ്‌സി നമ്പര്‍ 49 ആണെന്നതാണ് സ്‌മിത്തിനെ ആരോപണവിധേയനാക്കുന്നത്. 

എന്നാൽ സംഭവം ക്രിക്കറ്റ് ലോകത്ത്  ഉടനടി തന്നെ ചൂടുള്ള ചർച്ച വിഷയമായി .
പരിക്കിനെ അവഗണിച്ച് ക്രീസിലെത്തി  വെടിക്കെട്ട് ബാറ്റിങ്ങാൽ നിലയുറപ്പിച്ചിരുന്ന  റിഷാബ് പന്തിനെ പുറത്താക്കാനുള്ള സ്‌മിത്തിന്‍റെ ബോധപൂര്‍വമായ ശ്രമമാണോ ഇതെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍  ഇന്ത്യൻ താരം ആകാശ് ചോപ്ര അടക്കമുള്ളവര്‍ രംഗത്തെത്തി. 

നേരത്തെ സിഡ്‌നിയിലെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചാമനായി ബാറ്റിംഗിന് ഇറങ്ങിയ പന്ത് 118 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സുകളും സഹിതം 97 റണ്‍സെടുത്തിരുന്നു. വളരെ പതിയെ  തുടങ്ങി ബൗളര്‍മാരെ ആക്രമിച്ച്‌  സ്കോറിങ്ങിന് വേഗത കൂട്ടിയ റിഷാബ്  പന്ത് തകര്‍പ്പന്‍  ഇന്നിങ്‌സാണ്  കാഴ്‌ചവെച്ചത്. നാലാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം നിര്‍ണായക 148 റണ്‍സ് ചേര്‍ത്ത താരം ലിയോണിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു.  അർഹിച്ച സെഞ്ചുറിയാണ് താരത്തിന് നഷ്ടമായത് .

Read More  വീണ്ടും വീണ്ടും ഐസിസി പുരസ്ക്കാരം നേടി ഇന്ത്യൻ താരങ്ങൾ : ഇത്തവണ നേട്ടം ഭുവിക്ക് സ്വന്തം

LEAVE A REPLY

Please enter your comment!
Please enter your name here