ഒറ്റകയ്യൻ സിക്സുമായി തല :പഴയ ധോണിയെന്ന് ആരാധകർ

DHONI ONE HANDED SIX

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്നത് മാർച്ച്‌ 26ന് ആരംഭിക്കുന്ന ഐപിൽ പതിനഞ്ചാം സീസണിനായിട്ടാണ്. പുതിയ രണ്ട് ടീമുകൾ അടക്കം ആകെ 10 ടീമുകൾ കളിക്കുന്ന ഐപിൽ പുതിയ സീസണിൽ വാശി നിറഞ്ഞ പോരാട്ടങ്ങൾ സംഭവിക്കുമെന്നത് തീർച്ച. ഇത്തവണ ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് മത്സരങ്ങൾ നടക്കുന്നതെന്നത് ശ്രദ്ധേയം. കൂടാതെ വ്യത്യസ്ത വേദികളിലായി മത്സരങ്ങൾ നടക്കുമ്പോൾ ഹോം ഗ്രൗണ്ട് ആനുകൂല്യം ടീമുകൾക്ക് ഒന്നും തന്നെ ലഭിക്കില്ല.മാർച്ച്‌ 26ന് ആദ്യത്തെ കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും. പുതിയ ഐപിൽ സീസണിന് മുന്നോടിയായി ചെന്നൈ ടീം പരിശീലന ക്യാമ്പും ആരംഭിച്ച് കഴിഞ്ഞു.

ഇത്തവണ സൂരറ്റിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ സീസണിന് മുൻപുള്ള പരിശീലന ക്യാമ്പ് നടക്കുന്നത്.20 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിൽ മിക്ക താരങ്ങളും സന്നിഹിതരാണ്. ടീം ക്യാപ്റ്റൻ ധോണി അടക്കം പങ്കെടുക്കുന്ന ക്യാമ്പിൽ വളരെ ഉത്സാഹത്തോടെ പരിശീലനം നടത്തുന്ന താരങ്ങളെയാണ് കാണാൻ സാധിക്കുന്ന. അതേസമയം 2022ലെ ഈ സീസൺ ഐപിഎല്ലിന് പിന്നാലെ വിരമിക്കുമെന്ന് എല്ലാവരും വിശ്വസിക്കുന്ന നായകനായ ധോണി നെറ്റ്സിൽ അടക്കം മികച്ച ഫോമിലാണ്. മനോഹരമായ ഷോട്ടുകളാൽ ധോണി ബൗളർമാരെ അറ്റാക്ക് ചെയ്ത് കളിച്ചത് സഹതാരങ്ങളിൽ അടക്കം ആവേശം സൃഷ്ടിച്ചു.

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.
FNQKg8bVkAAaBjx

കഴിഞ്ഞ ദിവസം നെറ്റ്സിൽ ചെന്നൈ ടീം ബൗളർമാർക്ക് എതിരെ ധോണി പടുകുറ്റൻ സിക്സുകൾ അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അടക്കം ഇതിനകം തരംഗമായി കഴിഞ്ഞു.സ്പിൻ ബൗളർമാർ എതിരെ ക്രീസിൽ നിന്നും ചാടിയിറങ്ങി സിക്സ് അടിക്കുന്ന മികവ് തനിക്ക് നഷ്ടമായിട്ടില്ല എന്ന് തെളിയിക്കുന്ന വിധം തന്നെയായിരുന്നു ധോണി ബാറ്റിങ്. ഒറ്റ കയ്യിൽ ധോണി പായിച്ച സിക്സ് ഏറെ കയ്യടികൾ നൽകിയാണ് ടീം അംഗങ്ങൾ അടക്കം സ്വീകരിച്ചത്.

Scroll to Top