പന്തിനെ പരിശീലിപ്പിച്ച് മഹേന്ദ്ര സിങ്ങ് ധോണി. പുതിയ ധോണിയെ വാര്‍ത്തെടുക്കുന്നു.

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം വലിയ കാത്തിരിപ്പിന് അവസാനം കുറിച്ച് ടി :20 ലോകകപ്പ് ആവേശം വന്നെത്തി.ഒപ്പം ആരാകും ഇത്തവണത്തെ ടി :20 ലോകകപ്പ് നേടുക എന്നുള്ള ചോദ്യവും സജീവമാകുമ്പോൾ ടീമുകൾ എല്ലാം സന്നാഹ മത്സരത്തിൽ അടക്കം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് ജയം കരസ്ഥമാക്കിയ ടീം ഇന്ത്യ ഓസ്ട്രേലിയക്ക് എതിരായ ഇന്ന് നടക്കുന്ന സന്നാഹ മത്സരത്തിൽ പല പ്ലാനുകളുമായിട്ടാണ് കളിക്കാനെത്തിയത്. പതിവിൽ നിന്നും വ്യത്യസ്തമായി വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ ടീമിനായി സ്പിന്നർമാർ മികച്ച തുടക്കമാണ് ആദ്യത്തെ പവർപ്ലെയിൽ സമ്മാനിച്ചത്. അശ്വിൻ തന്റെ ആദ്യത്തെ ഓവറിൽ 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജാഡജ എറിഞ്ഞ ആദ്യത്തെ ബോളിൽ തന്നെ ഓസ്ട്രേലിയൻ നായകനായ ആരോൺ ഫിഞ്ചിനെ പുറത്താക്കി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസ് ടീമിന് രണ്ടാം ഓവറിൽ വാർണറിനെയും ഒപ്പം മിച്ചൽ മാർഷിനെയും നഷ്ടമായി. ശേഷം മികച്ച ഫോമിലുള്ള ഫിഞ്ചിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് ജഡേജ തിളങ്ങിയത്. എന്നാൽ പിന്നീട് ഒന്നിച്ച മാക്സ്വെൽ :സ്റ്റീവ് സ്മിത്ത് സഖ്യം ഓസ്ട്രേലിയക്കായി രക്ഷാപ്രവർത്തനം നടത്തി. അവസാന ഓവറുകളിൽ സ്കോറിങ് ഉയർത്തിയ സ്റ്റീവ് സ്മിത്ത് തന്റെ അർദ്ധ സെഞ്ച്വറി പിന്നിട്ടു. ടീം ഇന്ത്യക്കായി ഇന്നത്തെ മത്സരത്തിലും ഹാർദിക് പാണ്ട്യ പന്തെറിഞ്ഞില്ല. മിക്ക ബൗളർമാരെയും പരീക്ഷിച്ച ഇന്ത്യൻ ടീം ആറാം ബൗളിംഗ് ഓപ്ഷനായി വിരാട് കോഹ്ലി ലോകകപ്പിൽ പന്തെറിയും എന്നൊരു സൂചനയും നൽകി.

ഓസ്ട്രേലിയക്ക് എതിരായ ഇന്നത്തെ സന്നാഹ മത്സരത്തിൽ രണ്ട് ഓവറുകൾ എറിഞ്ഞ കോഹ്ലി സ്മിത്ത് :മാക്സ്വെൽ എന്നിവരുടെ ബാറ്റിങ് കരുത്തിനെ പോലും തടഞ്ഞു.രണ്ട് ഓവറിൽ വെറും 12 റൺസാണ് കോഹ്ലി വഴങ്ങിയത്. എന്നാൽ ഇന്നത്തെ മത്സരത്തിനിടയിൽ ബൗണ്ടറി ലൈൻ അരികിൽ നടന്ന കാഴ്ചയാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ ഏറ്റെടുക്കുന്നത് മത്സരത്തിൽ നിന്നും വിശ്രമം എടുത്ത ഋഷാബ് പന്തിന് ചില വിക്കെറ്റ് കീപ്പിഗ് സ്കിൽ പറഞ്ഞുകൊടുക്കുന്ന മെന്റർ ധോണിയെ നമുക്ക് കാണുവാനായി സാധിച്ചു. മത്സരത്തിനിടയിൽ സൈഡ് ലൈനിൽ എത്തിയ ധോണിക്ക് ഒപ്പം വിക്കറ്റ് കീപ്പിഗ് പരിശീലനം നടത്തിയ പന്തിന് കൃത്യമായി പദ്ധതികൾ കൂടി നൽകുന്ന ധോണിയെ കാണുവാൻ കൂടി സാധിച്ചു.