ധോണിക്ക് ടീം ഇന്ത്യയിൽ സ്പെഷ്യൽ റോളില്ല :തുറന്ന് പറഞ്ഞ് ഗവാസ്ക്കർ

20211022 202629

ടി :20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്ലാമർ പോരാട്ടത്തിന് ഇന്ന് തുടക്കം. ഒരിക്കൽ കൂടി ഇന്ത്യ, പാകിസ്ഥാൻ ടീമുകൾ ലോകകപ്പ് വേദിയിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും ജയിക്കുക എന്നത് പ്രവാചനാതീതമാണ്‌. ടി :20യിൽ ശക്തരായ ഇരു ടീമുകളും നിർണായക മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ മറ്റൊരു ക്ലാസ്സിക്‌ മത്സരമാണ് ക്രിക്കറ്റ്‌ പ്രേമികൾ അടക്കം പ്രതീക്ഷിക്കുന്നത്. എന്നാൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം മെന്റർ റോളിൽ സ്‌ക്വാഡിന് ഒപ്പമുള്ള മുൻ നായകനും ഇതിഹാസ താരവുമായ മഹേന്ദ്ര സിംഗ് ധോണിയാണ്. മെന്റർ റോളിൽ ടീമിനോപ്പമുള്ള ധോണി വിക്കെറ്റ് കീപ്പർ റിഷാബ് പന്തിനെ അടക്കമുള്ള യുവ താരങ്ങളെ പരിശീലിപ്പിക്കുന്നത് ഏറെ ചർച്ചയായി മാറിയിരുന്നു. മൂന്ന് ഐസിസി ലോകകപ്പുകളിൽ ഇന്ത്യൻ ടീമിനെ കിരീട ജയത്തിലേക്ക് നയിച്ച ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് ഊർജമാണെന്ന് മുൻ താരങ്ങളും ഇന്ത്യൻ നായകൻ കോഹ്ലിയടക്കം ഇതിനകം വിശദമാക്കി കഴിഞ്ഞു.

എന്നാൽ ധോണിക്ക് ഇന്ത്യൻ ടീമിൽ വലിയ ചുമതലകൾ ഒന്നും കൈകാര്യം ചെയ്യാനില്ലെന്ന് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.ടീം ഇന്ത്യക്കായി പ്രത്യകിച്ചു ഒന്നും തന്നെ ചെയ്യാൻ ധോണിക്കില്ല എന്നും തുറന്ന് പറഞ്ഞ ഗവാസ്ക്കർ ധോണിയെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ടി :20 ലോകകപ്പിന്റെ ഭാഗമായി മെന്ററാക്കിയത് വളരെ മികച്ച ഒരു കാര്യമാണെന്നും അഭിപ്രായപെട്ടു. കൂടാതെ ടി :20 ഫോർമാറ്റിൽ നിന്നും ക്യാപ്റ്റൻസി ഒഴിഞ്ഞ കോഹ്ലിക്ക് ഇനി ഏറെ ഫ്രീയായി കളിക്കാൻ കഴിയും എന്നും പറഞ്ഞ സുനിൽ ഗവാസ്ക്കർ ഇനി അദ്ദേഹത്തിന്റെ തീരുമാനത്തെ നാം ബഹുമാനിക്കണമെന്നും വിശദമാക്കി.

See also  പ്രസീദ്ദ് കൃഷ്ണക്ക് പകരം താരത്തെ പ്രഖ്യാപിച്ചു. എത്തുന്നത് സൗത്താഫ്രിക്കയില്‍ നിന്നും.

“ധോണിയെ പോലൊരു ഇതിഹാസ താരം മെന്റർ റോളിൽ എത്തുന്നത് വളരെ മികച്ച തീരുമാനമാണ്‌.മെന്റർ ധോണിക്ക് ഒരുപാട് കാര്യങ്ങൾ ടീം ഇന്ത്യക്കായി ചെയ്യുവാൻ സാധിക്കില്ല.അതേസമയം ധോണിക്ക് ഡ്രസിങ് റൂമിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ കഴിഞ്ഞേക്കാം. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് മിക്ക താരങ്ങളോടും ഷെയർ ചെയ്യുന്നത് ഏറെ ഉപകാരമായി മാറും. കൂടാതെ മത്സരം തുടങ്ങും മുൻപ് താരങ്ങൾക്ക് എല്ലാം ഏറെ ആത്മവിശ്വാസം നൽകുവാനും ധോണിക്ക് സാധിക്കും “ഗവാസ്ക്കർ ചൂണ്ടികാട്ടി

Scroll to Top