കീപ്പിങ്ങില്‍ റെക്കോഡുമായി മഹേന്ദ്ര സിങ്ങ് ധോണി. മത്സരത്തിനായി മറ്റൊരു ഇന്ത്യന്‍ താരവും.

dhoni keeping ipl 2023 e1682099644485

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 7 വിക്കറ്റിന്‍റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ എത്താനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ കോണ്‍വേയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ ചെന്നൈ 18.4 ഓവറില്‍ വിജയം കണ്ടെത്തി.

20230421 231958

മത്സരത്തില്‍ 3 വിക്കറ്റുകളില്‍ ധോണി പങ്കാളിയായി. ക്യാച്ച്, സ്റ്റംപിങ്ങ്, റണ്ണൗട്ട് എന്നിവയാണ് ധോണി മത്സരത്തില്‍ നടത്തിയത്. ക്യാപ്റ്റന്‍ മാര്‍ക്ക്രത്തെ ക്യാച്ചിലൂടെ പുറത്താക്കിയാണ് ധോണി തുടക്കമിട്ടത്. മായങ്ക് അഗര്‍വാളിനെ സ്റ്റംപിങ്ങ് ചെയ്തപ്പോള്‍ അവസാന പന്തില്‍ വാഷിങ്ങ്ടണ്‍ സുന്ദറിനെ റണ്ണൗട്ടാക്കി.

ഏയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കാനായി നേടിയ ക്യാച്ചില്‍ ഒരു റെക്കോഡും ധോണി സ്വന്തമാക്കി. ടി20 യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് ധോണി (208) സ്വന്തമാക്കിയത്. സൗത്താഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡീക്കോക്കിനെ പിന്തള്ളിയാണ് ധോണിയുടെ ഈ നേട്ടം. 205 ക്യാച്ചുമായി ദിനേശ് കാര്‍ത്തിക്കും റെക്കോഡ് നേട്ടത്തിന് അടുത്തുണ്ട്.

Read Also -  ഏത് പിച്ചിലും ബാറ്റർമാരെ കബളിപ്പിക്കാൻ അവന് സാധിക്കും. ഇന്ത്യയുടെ അത്ഭുത ബോളറെ പറ്റി ബാസിത് അലി.

Wicketkeepers with most catches in Men’s T20 cricket:

  • 208 – MS Dhoni
  • 207 – Quinton de Kock
  • 205 – Dinesh Karthik
  • 172 – Kamran Akmal
  • 150 – Denesh Ramdin
Scroll to Top