ക്യാച്ച് കൈവിട്ട് ചെന്നൈ ഫീൽഡർമാർ : ഗ്രൗണ്ടിൽ രോഷാകുലനായി ധോണി – ക്രിക്കറ്റ് ലോകം അമ്പരന്ന വീഡിയോ കാണാം


ശിഖർ ധവാന്റെയും പൃഥ്വി ഷായുടെയും ബാറ്റിംഗ് വെടിക്കെട്ടിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ ജയം നേടി ഡൽഹി ക്യാപ്പിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി . എന്നാൽ എട്ട് പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യം മറികടക്കുകയായിരുന്നു. ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം തവണയാണ് ചെന്നൈ ഡൽഹി ക്യാപിറ്റൽസ് ടീമിനോട് തോൽക്കുന്നത് .ശിഖർ ധവാനാണ് മാൻ  ഓഫ് ദി മാച്ച്  .മത്സരത്തിൽ ചെന്നൈ ബൗളർമാരുടെ മോശം പ്രകടനം ചെന്നൈ ടീമിന് തിരിച്ചടിയായി .

എന്നാൽ മത്സരത്തിൽ ബൗളർമാർ കൂടാതെ ചെന്നൈ നിരയിലെ ഫീൽഡർമാരും ഏറെ നിരാശയാണ് സമ്മാനിച്ചത്‌ .ഡൽഹി ക്യാപിറ്റൽസിന്റെ ഇന്നിങ്സിനിടെ ഓപ്പണിങ് കൂട്ടുകെട്ട് തകർക്കാൻ 2 അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും രണ്ടും ചെന്നൈ ടീം   മോശം ഫീൽഡിങ് കാരണം അനായാസം   നഷ്ടപ്പെടുത്തുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഓപ്പണർ  ഷായ്ക്ക് തന്നെയായിരുന്നു   2 സുവർണാവസരം ലഭിച്ചത്. മൊയീൻ അലിയുടെ ഓവറിൽ ആദ്യ അവസരം സാന്റ്നർ കൈവിട്ട് കളയുകയായിരുന്നു.ശേഷം യുവതാരം ഗൈക്വഡും പൃഥ്വിയെ കൈവിട്ടു .

മോയിൻ അലിയുടെ ഓവറിൽ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടയിൽ പൃഥ്വി ഷാ പായിച്ച ഷോട്ട് സാന്റ്നർ അനായാസം കൈപിടിയിലൊതുക്കും എന്നാണ് ഏവരും കരുതിയത് .എന്നാൽ ക്യാച്ച് നിലത്തിട്ട സാന്റ്നർ ഇന്നലെ  മത്സരത്തിലേക്ക് തിരികെ വരാനുള്ള ചെന്നൈ ടീമിന്റെ എല്ലാവിധ പ്രതീക്ഷകളും തകർത്തു .അതേസമയം സാന്റ്നർ ക്യാച്ച് നഷ്ടപെടുത്തിയതോടെ നായകൻ ധോണിയും ഏറെ  കുപിതനായി .അനായാസ ക്യാച്ച് നഷ്ടമായതോടെ ധോണി വിക്കറ്റിന് പിന്നിൽ നിന്ന് ദേഷ്യപെട്ട് എന്തോ പറയുന്നതും വീഡിയോയിൽ കാണാം .