ഈ താരങ്ങളോട് നടരാജന് ഇത്ര ബഹുമാനമോ :വൈറൽ ഫോട്ടോയിൽ കയ്യടിച്ച് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ ടീമായി വളർന്ന് കഴിഞ്ഞു. മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ ടീമിലെ പ്രധാന ബൗളറായി മാറിയ ഫാസ്റ്റ് ബൗളിംഗ് താരമാണ് നടരാജൻ. ഐപിൽ ക്രിക്കറ്റിലും തമിഴ്നാട് പ്രീമിയർ ലീഗിലും ഗംഭീര പ്രകടനം പുറത്തെടുത്ത താരം ഇന്ന് ഇന്ത്യൻ ടീമിന്റെ ഏകദിന, ടി :20, ടെസ്റ്റ് ടീമുകളിൽ തന്റെ മികച്ച ബൗളിംഗ് പ്രകടനത്താൽ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. നിലവിൽ പരിക്കിനെ തുടർന്ന് വിശ്രമത്തിലുള്ള താരം വൈകാതെ ടീം ഇന്ത്യക്ക് ഒപ്പം കളിക്കാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്.

എന്നാൽ നീണ്ട ഒരിടവേളക്ക് ശേഷം താരം വീണ്ടും വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് താരത്തിന്റെ വീടിനും ഒപ്പമാണ്. നടരാജന്റെ വീടിന്റെ ചിത്രം കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. താരത്തിന്റെ കഷ്ടപാടിൽ നിന്നുമുള്ള ഉയർച്ചയും ഒപ്പം എല്ലാവിധ വെല്ലുവിളികളെ നേരിടാനുള്ള അസാധ്യ കഴിവിനെയും ആരാധകർ മുൻപും ഏറെ പുകഴ്ത്തിയിരുന്നു. പക്ഷേ ഇപ്പോൾ താരം വീടിന് മുൻപിൽ നിൽക്കുന്ന ഒരു ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

IMG 20210718 WA0010

അതേസമയം ഈ ചിത്രത്തിൽ നിന്നും പല ആരാധകരും കണ്ടെത്തിയ ഒരു അപൂർവ്വ സംഭവം ആരാധകരെയും ഒപ്പം ക്രിക്കറ്റ്‌ പ്രേമികളെയും ഞെട്ടിച്ച് കഴിഞ്ഞു. താരം ഷെയർ ചെയ്ത വീടിന്റെ ചിത്രത്തിൽ നമുക്ക് ഇന്ത്യൻ നായകൻ കോഹ്ലിയുടെ പേര് ഭിത്തിയിൽ എഴുതിയിരിക്കുന്നത് കാണുവാൻ സാധിക്കും. കൂടാതെ ധോണി ആരാധകർ കണ്ടെത്തിയ ചിത്രത്തിലെ മറ്റൊരു പ്രധാന സംഭവം മുൻ നായകൻ ധോണിയുടെ പേരും വീടിന്റെ ഭിത്തിയിൽ കാണുവാൻ കഴിയും. തന്റെ ജീവിതത്തിൽ റോൾ മോഡലായി മാറിയ 2 ഇതിഹാസ താരങ്ങളോടുമുള്ള നടരാജന്റെ ആദരവ് ഈ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ് എന്നും ആരാധകർ വിശദമാക്കുന്നു.

IMG 20210718 WA0011

മുൻപ് ഐപിഎല്ലിൽ ധോണിയുമായി പല തവണ സംസാരിച്ചിട്ടുള്ള നടരാജൻ തന്റെ കരിയറിൽ ധോണി നൽകിയ പല പ്രധാന നിർദ്ദേശങ്ങളും ഉപകാരമായിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരുന്നു. ഓസ്ട്രേലിയക്ക് എതിരെ നടന്ന ഏകദിന പരമ്പര ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നേടിയ ശേഷം നായകൻ വിരാട് കോഹ്ലി അന്ന് ട്രോഫി ഇടംകയ്യൻ പേസർ നടരാജന് നൽകിത് വളരെ ഏറെ ചർച്ചയായി മാറിയിരുന്നു. വരാനിരിക്കുന്ന ഐപിൽ സീസണിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ താരം കളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീം ആരാധകർ.