അവധികാലം ആഘോഷമാക്കി ധോണിയും കുടുംബവും :ബാറ്റിംഗിനായി കാത്തിരുന്ന് ആരാധകർ

ലോകക്രിക്കറ്റിൽ ഏറ്റവും അധികം ആരാധകരെ സമ്പാദിച്ച താരമാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസ വിക്കറ്റ് കീപ്പറും നായകനുമായ മഹേന്ദ്ര സിംഗ് ധോണി. കരിയറിൽ ഒരുപിടി അപൂർവ്വ റെക്കോർഡുകൾ കരസ്ഥമാക്കിയ ധോണി കഴിഞ്ഞ വർഷമാണ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചത്. ഏറെ ആരാധകർ വിരമിക്കലിന് ശേഷവുമുള്ള ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ പതിനാലാം സീസണിലും നയിച്ചിരുന്നു. ഐപിൽ പാതിവഴിയിൽ നിര്‍ത്തിവച്ചതിനു പിന്നാലെ ധോണി കുടുംബവും ഒപ്പം തന്റെ അവധികാലം ആഘോഷിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയായി മാറുന്നത് ധോണിയും മകളും ഭാര്യയും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ്. ക്രിക്കറ്റിൽ തന്റെ ഈ ഇടവേള തന്റെ പ്രിയ കുടുംബത്തിനൊപ്പം ധോണി ഹിമാചൽ പ്രദേശിലെ ഷിംലയിൽ ആസ്വദിക്കുകയാണ്.ഭാര്യ സാക്ഷി ധോണി കഴിഞ്ഞ ദിവസം ഇവിടെയുള്ള മനോഹര ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. ധോണിയും കുടുംബവും മലമുകളിലെ മനോഹരമായ ഒരു തടി കൊണ്ട് നിർമിച്ച കോട്ടേജിലാണ് ഇവർ മൂവരും താമസിക്കുന്നത് എന്ന് എല്ലാ ചിത്രങ്ങളിൽ നിന്നും വ്യക്തം.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായിട്ടുള്ള സാക്ഷി ധോണി മകൾ സിവയും ഒപ്പം ധോണിയുമായുള്ള ചില ചിത്രങ്ങളും വീടിനുള്ളിലെ മനോഹര കാഴ്ചകൾ ആരാധകർക്കായി കാഴ്ചവെക്കുന്ന വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. “കുറച്ച് ദിവസത്തേക്ക് ഒരു വീട് “എന്നാണ് ഈ ചിത്രങ്ങൾക്ക് എല്ലാം സാക്ഷി ധോണി നൽകിയ ക്യാപ്ഷൻ.അതേസമയം ഇനി സെപ്റ്റംബർ മാസത്തിലാണ് ധോണി കളിക്കളത്തിലിറങ്ങുക.ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ എല്ലാം ധോണി കളിക്കും എന്നാണ് ലഭിക്കുന്ന സൂചന. അടുത്ത സീസൺ ഐപിഎല്ലിൽ ധോണി ചെന്നൈ ടീമിൽ തുടരുമോയെന്നത് സംബന്ധിച്ച് താരം അഭിപ്രായം വിശദമാക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.