ക്യാപ്റ്റന്‍ അത്ര കൂളല്ലാ, അവസാന ഓവറില്‍ മുകേഷ് ചൗധരിയോട് രോഷാകുലനായി ധോണി

ഐപിഎൽ പതിനഞ്ചാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സീസൺ തുടക്കത്തിൽ ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നു. എന്നാൽ ജഡേജ കീഴിൽ എട്ടു മത്സരങ്ങളിൽ 2 വിജയം മാത്രമാണ് ചെന്നൈക്ക് നേടാനായത്.

ക്യാപ്റ്റൻ്റെ സമ്മർദം ജഡേജയുടെ കളിയെ നന്നായി ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ധോണിക്ക് തിരിച്ചു കൈമാറി. ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തിയ ധോണിയുടെ ആദ്യ മത്സരം വിജയിച്ചു കൊണ്ടാണ് ചെന്നൈ തുടങ്ങിയത്.

images 28

13 റൺസിനായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്നെതിരെ ചെന്നൈയുടെ വിജയം. ഇപ്പോഴിതാ ക്യാപ്റ്റനായി തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ ചെന്നൈ യുവ പേസർ മുകേഷ് ചൗധരിയുമായി രോഷാകുലനായി പെരുമാറുന്ന ധോണിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

images 27

അവസാന ഓവറിൽ ഒരു വൈഡ് എറിഞ്ഞതിനാണ് മുകേഷ് ചൗധരിയോട് ധോണി ചൂടായത്. അവസാന ഓവറിലെ മൂന്നാം പന്തിൽ ആയിരുന്നു സംഭവം. ഓഫ്സൈഡിലെ ഫീൽഡേഴ്സിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബൗളറോട് ധോണി ചൂടായത്. എന്തുതന്നെയായാലും ധോണിയുടെ നിലവിട്ടുള്ള പെരുമാറ്റം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുകയാണ്.