❛ഫീല്‍ഡില്‍ മാത്രമല്ലാ ലീഡര്‍❜ ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിച്ച് ശിഖാര്‍ ധവാന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യ അടുത്ത രണ്ട് ഏകദിനങ്ങളിലും വിജയിച്ച് പരമ്പര നേടുകയായിരുന്നു. മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തിനു ശേഷം ക്യാപ്റ്റന്‍ ശിഖാര്‍ ധവാനും ഇന്ത്യന്‍ താരങ്ങളും ചേര്‍ന്ന് വിജയാഘോഷം നടത്തുന്ന വീഡിയോ വൈറലായി. പഞ്ചാബി ഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോ അതിവേഗം വൈറലായി.

ഇപ്പോഴിതാ ഡാന്‍സിനു മുന്‍പുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുകയാണ് താത്കാലിക കോച്ചായ വി.വി.എസ് ലക്ഷ്മണ്‍. വീഡിയോ ചിത്രീകരണത്തിനു മുന്‍പായി താരങ്ങളെ ധവാനാണ് സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്നത്.

ഫീല്‍ഡില്‍ മാത്രമല്ലാ ധവാന്‍ നായകന്‍ എന്ന് പറഞ്ഞാണ് ലക്ഷ്മണ്‍ വീഡിയോ പങ്കുവച്ചത്.