നാല് ബോളിൽ നാല് വിക്കറ്റ് : യുവ താരത്തിന് അപൂർവ്വ നേട്ടം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം തന്നെ എക്കാലവും ഓർത്തിരിക്കാനായി കഴിയുന്ന അനേകം ഓർമ്മകൾ നൽകി മുന്നേറുകയാണ് സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റ്. ഇന്നലെ നടന്ന അത്യന്തം ആവേശം നിറഞ്ഞുനിന്ന സെമിയിൽ വിദർഭക്കെതിരെ മിന്നും ജയം നേടിയ കർണാടക ഫൈനലികേക്ക് മുന്നേറി. എന്നാൽ ഇന്നലെ മത്സരത്തിൽ അപൂർവ്വമായ ഒരു നേട്ടം സ്വന്തമാക്കി ഏറ്റവും അധികം കയ്യടികൾ നേടിയത് വിദർഭ താരം ദർശൻ നൽകണ്ടയാണ്. തുടർച്ചയായി നാല് ബോളുകളിൽ വിക്കറ്റുകൾ വീഴ്ത്തിയ താരം ടി :20 ക്രിക്കറ്റിലെ തന്നെ അപൂർവ്വമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ഒൻപതാം തവണയാണ് ഒരു ബൗളർ തുടർച്ചയായി നാല് പന്തുകളിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ചരിത്രം സൃഷ്ടിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം വെറും 28 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.താരം തന്റെ ഓവറിന്റെ നാല് ബോളുകളിൽ തുടർച്ചയായി അനിരുദ്ധ ജോഷി, ബി ആർ ശരത്, ജെ സുചിത്ത്, അഭിനവ് മനോഹർ എന്നിവർ വിക്കറ്റുകളാണ് വീഴ്ത്തിയത്. ഒൻപതാം തവണയാണ് ടി :20 ക്രിക്കറ്റിൽ ഇത്തരം ഒരു പ്രകടനം നടക്കുന്നത് എങ്കിൽ പോലും ഇന്ത്യൻ മണ്ണിൽ ഇത് നാലാം തവണയാണ് ഇത്തരം ഒരു പ്രകടനം സംഭവിക്കുന്നത്.അന്ദ്രേ റസ്സൽ, റാഷിദ്‌ ഖാൻ, അഭിമന്യു മിഥുൻ എന്നിവർ ദർശൻ നൽകണ്ടക്ക്‌ മുൻപ് ഇത്തരം ഒരു നേട്ടം ഇന്ത്യൻ മണ്ണിൽ നേടിയിരുന്നു.

2018കാലയളവിൽ മുതൽ വിദർഭക്കായി കളിക്കുന്ന താരം ഒരു മികച്ച ബൗളർ എന്നൊരു വിശേഷണം നേടിയിട്ടുണ്ട്. ഒപ്പം തന്റെ അനേകം വേരിയേഷനുകളാൽ ഡെപ്ത് ഓവറുകളിൽ താരം വിക്കറ്റുകൾ വീഴ്ത്താറുണ്ട്. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ടീം താരത്തെ 2019 സീസണിൽ നേടിയെങ്കിൽ പോലും അവസരം ലഭിച്ചില്ല ഇത്തവണ ടൂർണമെന്റിൽ ആകെ 13 വിക്കറ്റുകൾ താരം വീഴ്ത്തി