അരങ്ങേറും മുൻപേ റെക്കോർഡ് :ഇതാണ് പടിക്കൽ സ്റ്റൈൽ

ഇന്ത്യൻ ക്രിക്കറ്റിൽ എക്കാലവും ഏറെ പ്രതിഭാശാലികളായ മികച്ച ക്രിക്കറ്റർമാർ വരാറുണ്ട്.അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഇപ്പോൾ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന താരങ്ങൾ എല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോക ക്രിക്കറ്റിലെ ശക്തികളായി ഇന്ത്യൻ ടീമിന് വളരുവാൻ വളരെ സഹായകമായി മാറുന്നത് യുവതാരങ്ങളുടെയും മികച്ച ഒരുപിടി പ്രകടനങ്ങളാണ്. ശ്രീലങ്കക്ക് എതിരായ ഏകദിന, ടി :20 പരമ്പരകൾ ഇന്ത്യൻ ടീമിന് സമ്മാനിക്കുന്നതും ഏറെ പുതുമുഖ താരങ്ങളെയാണ്. ഏകദിന പരമ്പരയിൽ ഏഴ് അരങ്ങേറ്റക്കാർക്കാണ് അവസരം ലഭിച്ചത് എങ്കിൽ ടി :20 പരമ്പര സാക്ഷിയാകുന്നത് മറ്റൊരു ചരിത്ര നേട്ടത്തിനാണ്.

ലങ്കക്ക് എതിരായ രണ്ടാം ടി :20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ച ദേവദത്ത് പടിക്കൽ മറ്റൊരു അപൂർവ്വ റെക്കോർഡ് മത്സരത്തിനൊപ്പം സ്വന്തമാക്കി കഴിഞ്ഞു.21 വയസ്സുകാരൻ ദേവദത്ത് പടിക്കലിന് ഇന്ത്യൻ ടീമിലേക്ക്‌ എത്തുന്ന 2000ന് ശേഷം ജനിച്ച ആദ്യ താരം എന്നൊരു റെക്കോർഡാണ് സ്വന്തം പേരിൽ കുറിക്കുവാനായി സാധിച്ചത്.2000 ജൂലൈ എഴിന് ജനിച്ച പടിക്കൽ ഒരു മലയാളിയുമാണ്. താരത്തിന്റെ പ്രധാന കുടുംബവേരുകൾ കേരളത്തിലാണ്.

ഐപില്ലിന് ഒപ്പം ആഭ്യന്തര ക്രിക്കറ്റിലും മികച്ച ബാറ്റിങ് പ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കുവാൻ കഴിഞ്ഞ പടിക്കൽ ഐപിഎല്ലിൽ റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ താരമാണ്. തന്റെ അരങ്ങേറ്റ ടി :20 മത്സരത്തിൽ ലങ്കക്ക് എതിരെ താരം 23 പന്തിൽ നിന്നാണ് ഒരു സിക്സും ഒരു ഫോറും ഉൾപ്പെടെ 29 റൺസ് നേടിയത്. താരത്തിന്റെ വിക്കറ്റ് പതിനാറാം ഓവറിൽ നഷ്ടമായതാണ് വൻ സ്കോർ എന്നുള്ള ഇന്ത്യൻ സ്വപ്നം തകരുവാനുള്ള പ്രധാന കാരണവും.

അതേസമയം ഐപിഎല്ലിൽ പടിക്കൽ ബാംഗ്ലൂർ ടീമിന്റെ വിശ്വസ്ത ഓപ്പണിങ് ബാറ്റ്‌സ്മാനാണ്.2019 സീസണിൽ താരം 5 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 473 റൺസാണ് അടിച്ചെടുത്തത് എങ്കിൽ ഈ സീസൺ ഐപിഎല്ലിൽ ആറ് മത്സരം കളിച്ച താർ 195 റൺസ് നേടി. പ്രഥമ ഐപിൽ ശതകവും താരം നേടിയത് ഈ സീസണിലാണ്