സീനിയർ താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന തിരക്കിൽ ആവേശ് ഖാൻ :കാണാം വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും ആവേശ മത്സരത്തിൽ   ഡല്‍ഹി ക്യാപിറ്റൽസിനെ 1 റൺസിന്‌ പരാജയപ്പെടുത്തി  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സീസണിലെ അഞ്ചാം വിജയം നേടി.2 ടീമിനും  സാധ്യതകള്‍ അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ അവസാന ഓവറിലെ സിറാജിന്റെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് ബാംഗ്ലൂർ ടീമിന് വിജയം നേടികൊടുത്തത് .അവസാന ഓവറിലെ ഒരു പന്തില്‍ ആറ് റണ്‍സെടുത്താല്‍ ജയിക്കാം എന്ന അവസ്ഥയില്‍ ഡല്‍ഹിക്കായി ബാറ്റ് ചെയ്തിരുന്നത് നായകന്‍ റിഷഭ് പന്താണ്. അവസാന പന്തില്‍ ഫോര്‍ നേടാനേ പന്തിന് സാധിച്ചുള്ളൂ. സീസണിലെ ഡൽഹി ടീമിന്റെ രണ്ടാം തോൽവി മാത്രമാണിത് .

നേരത്തെ അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. എബി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നേടിയ 75 റണ്‍സാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റൺസ് മാത്രമേ നേടാൻ  കഴിഞ്ഞുള്ളു . 25 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെ നിന്ന ഷിംറോണ്‍ ഹെറ്റ്മയേര്‍ വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയം നേടാം എന്ന് പ്രതീക്ഷിച്ചെങ്കിലും  അവസാന ഓവർ എറിഞ്ഞ സിറാജ് മികച്ച യോർക്കറുകൾ എറിഞ്ഞതോടെ വിജയം ബാംഗ്ലൂർ സ്വന്തമാക്കി .

എന്നാൽ മത്സരശേഷം ഡൽഹി പേസ് ബൗളർ ആവേശ് ഖാൻ ബാംഗ്ലൂർ സ്റ്റാർ ബാറ്സ്മാന്മാരായ ഡിവില്ലേഴ്‌സ് , വിരാട് കോഹ്ലി എന്നിവരുടെ ഓട്ടോഗ്രാഫ്  തന്റെ ജേഴ്സിയിൽ വാങ്ങിയ ദൃശ്യങ്ങൾ ഏറെ തരംഗമായി .സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ്ങാണ് ഇതിന്റെ വീഡിയോയിപ്പോൾ .മത്സരത്തിൽ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത് .
ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയ താരം 4 ഓവറിൽ 24 റൺസ് മാത്രമാണ് വഴങ്ങിയത് .